Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇരുചക്രവാഹനങ്ങളില്‍ ഓള്‍വെയ്‌സ് ഹെഡ്‌ലാമ്പ് ഓണ്‍ സംവിധാനം എന്തിന്?

13 AUGUST 2017 04:43 PM IST
മലയാളി വാര്‍ത്ത

പകല്‍ സമയങ്ങളില്‍ ഇരുചക്രവാഹനങ്ങളില്‍ ലൈറ്റ് തെളിഞ്ഞിരിക്കണം എന്ന നിയ്മം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പ്രാബല്യത്തില്‍ എത്തിയത്. എന്നാല്‍ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഇതിന്റെ ആവശ്യകത എന്തെന്നാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇതു സംബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ എത്തിയൊരു പോസ്റ്റ് വൈറലാകുകയും ചെയ്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഓള്‍വെയ്സ് ഹെഡ്ലാമ്പ് ഓണ്‍ അഥവാ എഎച്ച്ഒ എന്ന പുതിയ സംവിധാനം നമ്മുടെ ഇരുചക്രവാഹനങ്ങളില്‍ നിര്‍ബ്ബന്ധമാക്കി.. യഥാര്‍ത്ഥത്തില്‍ എന്താണ് AHO? എന്താണ് നമ്മുടെ നാട്ടില്‍ അതിന്റെ ആവശ്യകത.? ഒരു ആവശ്യവുമില്ലെന്നു മാത്രമല്ല, ശുദ്ധ അസംബന്ധം കൂടിയാണ് പകല്‍ തെളിയുന്ന ഹെഡ്‌ലാമ്പുകള്‍. യൂറോപ്പില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന പ്രീമിയം ബൈക്കുകളില്‍ ഈ ഫീച്ചര്‍ നിലവിലുണ്ട്. അത് യൂറോപ്യന്‍ മാനദണ്ഡം പാലിച്ചുപോന്നതു
കൊണ്ടു മാത്രമാണ്.

എന്തുകൊണ്ട് യൂറോപ്പില്‍ ഈ സംവിധാനം ആവശ്യമായി വന്നു? വര്‍ഷത്തില്‍ വേനല്‍ക്കാലമൊഴികെ ബാക്കി ഏതാണ്ടെല്ലാ സമയത്തും മഴയോ മഞ്ഞോ മൂലമുള്ള കാരണങ്ങളാല്‍ ഒരു പരിധിക്കപ്പുറം കാഴ്ച തടസ്സപ്പെടുന്ന സ്ഥിതിവിശേഷമാണ് യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും. അമേരിക്കയിലെ ചില സ്ഥലങ്ങളിലും ഈ പ്രശ്നമുണ്ടാവാറുണ്ട്. അതുകൊണ്ട് അവിടെയിറങ്ങുന്ന കാറുകളിലും ബൈക്കുകളിലുമൊക്കെ പകല്‍സമയത്തും തെളിഞ്ഞുനില്‍ക്കുന്ന, തീവ്രത കുറഞ്ഞ ലൈറ്റുകളുണ്ടാവണമെന്ന് അവിടുത്തെ നിയമം നിഷ്‌കര്‍ഷിക്കുന്നു. കാറുകള്‍ക്കും ബൈക്കുകള്‍ക്കുമെല്ലാം ബാധകമാണിത്.എളുപ്പത്തില്‍ കണ്ണില്‍പ്പെടാനാണ് ഈ സംവിധാനം.

നമ്മുടെ നാട്ടില്‍ ഇതെന്തിനു വന്നു എന്ന ചോദ്യമാണിപ്പോള്‍ മുന്നിലുള്ളത്.ഡെല്‍ഹി പോലെ മൂടല്‍മഞ്ഞുണ്ടാവാറുള്ള വടക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് ഒരു പരിധി വരെ ഉപകാരപ്രദമാവാം. പക്ഷേ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് തികച്ചും അനാവശ്യമാണെന്നേ പറയാനാവൂ.  ഉത്തരം മറ്റൊന്നാവാന്‍ വഴിയില്ല, യൂറോ 4 സംഗതികള്‍ കോപ്പിയടിച്ച്  ബിഎസ് 4 ഉണ്ടാക്കിയപ്പോള്‍ സംഭവിച്ച ഒരു കോപ്പിയടി. ചോദ്യപ്പേപ്പറിലില്ലാത്ത ചോദ്യത്തിന് ഉത്തരമെഴുതിയതു പോലെ
ഏതോ ഉത്തരേന്ത്യന്‍ ഗോസായി കാണിച്ച മണ്ടത്തരം, അതിനു ചൂട്ടുപിടിക്കുന്ന കോടതിയും സര്‍ക്കാരും. അനുഭവിക്കാന്‍ ജനങ്ങളും. തണുപ്പുരാജ്യത്തു നിന്നു വന്ന ബ്രിട്ടീഷുകാര്‍ ടൈ കെട്ടിയെന്ന പേരില്‍ നാല്‍പ്പതു ഡിഗ്രീ ചൂടു വരുന്ന നാട്ടിലെ കുഞ്ഞുങ്ങളുടെ കഴുത്തില്‍
പോലും ടൈ കെട്ടിക്കുന്ന വങ്കന്മാരല്ലേ നമ്മള്‍..? ആരെ കുറ്റം പറയാന്‍..?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (1 minute ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (18 minutes ago)

സ്വർണവിലയിൽ കുതിപ്പ് ..  (31 minutes ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (34 minutes ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (39 minutes ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (56 minutes ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (1 hour ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (1 hour ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (2 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (2 hours ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (3 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (3 hours ago)

പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ ടെൻ‌ഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി  (3 hours ago)

Malayali Vartha Recommends