Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..


ദുരന്ത ഭീഷണിയുയർത്തി 40 മഞ്ഞു തടാകങ്ങൾ..വിനാശകരമായ പൊട്ടിത്തെറികളുടെ ഏറ്റവും ഉയർന്ന അപകടസാധ്യത..പ്രതിരോധ നടപടികൾ ഊർജിതമാക്കിയ്യിലെങ്കിൽ സംഭവിക്കുക..?


സംസ്ഥാനത്ത് മഴ എത്തുന്നു..പത്തനംതിട്ട, ഇടുക്കി ജില്ലകൾക്കാണ് ജാഗ്രതാ നിർദേശമുള്ളത്..ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യത.. എല്ലാം തെറ്റി.. എൽ നിനോ പ്രതിഭാസമാണ് വില്ലനായത്..

ഗൂഗിള്‍ വോയിസില്‍ മലയാളം ഇൻസ്റ്റാൾ ചെയ്യുന്നതെങ്ങനെ ?

16 AUGUST 2017 12:43 PM IST
മലയാളി വാര്‍ത്ത

ഇനി മുതല്‍ ഫേസ്ബുക്ക് ആയാലും വാട്‌സ്ആപ് ആയാലും ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനായാലും ശരി ഇനി മുതല്‍ മലയാളത്തില്‍ നമ്മള്‍ സംസാരിക്കുന്നത് അതേപടി ഗൂഗിള്‍ എഴുതിക്കൊള്ളും.

വാട്‌സ്ആപില്‍ മലയാളം ടൈപ്പ് ചെയ്യുന്നതിന് ഗൂഗിള്‍ വോയിസ് ഓപ്പണ്‍ ചെയ്ത ശേഷം സംസാരിച്ചാല്‍ മാത്രം മതി. മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും വാങ്ങുമ്പോള്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഗൂഗിളിന്റെ ജിബോര്‍ഡ് ആപ്പാണ് ഇതിന് പിന്നില്‍.

ജിബോര്‍ഡ് സെറ്റിങ്‌സില്‍ നിന്ന് ഗൂഗിള്‍ വോയിസ് ഭാഷ മലയാളം എന്ന് തെരഞ്ഞെടുക്കുകയാണ് ഇതിന് ആദ്യം ചെയ്യേണ്ടത്. മലയാളത്തിന് പുറമെ ഗുജറാത്തി, കന്നഡ, മറാത്തി, തമിഴ്, തെലുങ്ക്, ഉറുദു എന്നിങ്ങനെ 30 ഭാഷകള്‍ കൂടിയാണ് ഗൂഗിള്‍ വോയിസില്‍ പുതുതായി ചേര്‍ത്തിരിക്കുന്നത്.

നിങ്ങളുടെ ഫോണില്‍ ഇത് ലഭ്യമാകാന്‍ ഇങ്ങനെ ചെയ്യൂ:

ഗൂഗിള്‍ കീബോര്‍ഡ് ആപ്പ് ഇവിടെ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യുക: https://play.google.com/store/apps/details?id=com.google.android.inputmethod.latin അതിനു ശേഷം;

1. Settings > Languages & Input > Virtual keyboard > Manage keyboardsല്‍ പോയി Google voice typing സെലക്ട് ചെയ്യുക. (നിലവില്‍ ലഭ്യമായ കീബോര്‍ഡുകള്‍ Virtual keyboardല്‍ തന്നെ കാണിച്ചു തരും. അവിടെ Google voice typing കാണുന്നില്ലെങ്കില്‍ മാത്രം Manage keyboardsല്‍ പോയാല്‍ മതി.)

2. Virtual keyboardല്‍ Google voicetyping തിരഞ്ഞെടുക്കുക. ആദ്യം കാണുന്ന Languages എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് (ചിലപ്പോള്‍ ഇംഗ്ലീഷ് ഇപ്പോള്‍ സെലക്ട് ചെയ്തിട്ടുണ്ടാവും, അത് ആവശ്യമില്ലെങ്കില്‍ ഒഴിവാക്കാം.) മലയാളം സെലക്ട് ചെയ്ത് SAVE അമര്‍ത്തുക.

3. ഇനി ഫേസ്ബുക്ക് / വാട്ട്‌സ്അപ്പ് / മെസ്സേജിംഗ് / ഇമെയില്‍ – ടൈപ്പ് ചെയ്യേണ്ട ആപ്പ് ഏതാണെന്ന് വെച്ചാല്‍ അതിലെ ടെക്സ്റ്റ് ബോക്‌സില്‍ ക്ലിക്ക് ചെയ്ത് കീബോര്‍ഡ് ആക്ടീവാക്കുക.

4. ഇപ്പോള്‍ Notification Areaയില്‍ Change keyboard എന്നൊരു ഓപ്ഷന്‍ ലഭ്യമാവും. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്‌ക്രീനില്‍ നിന്നും Google voice typing തിരഞ്ഞെടുക്കുക. നടുവിലുള്ള മൈക്രോഫോണ്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് സംസാരിച്ചു തുടങ്ങുക.

മറ്റൊരു രീതിയിലും ചെയ്യാം; Virtual keyboard സ്‌ക്രീനില്‍ Gboard തിരഞ്ഞെടുത്ത്, അവിടെ Languagesല്‍ ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍, ആ കീബോര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ വലത് സൈഡില്‍ മുകള്‍ ഭാഗത്ത് ഒരു ചെറിയ മൈക്രോഫോണ്‍ ഐക്കണ്‍ ലഭ്യമാവും. ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍, ഇംഗ്ലീഷ് / മലയാളം കീബോര്‍ഡ് ഏതാണ് തിരഞ്ഞെടുത്തിരിക്കുന്നത്, അപ്പോള്‍ ആ ഭാഷയില്‍ ജിബോര്‍ഡ് കേട്ടെഴുതും. ഇടയ്ക്ക് punctuation ഒക്കെ ഇടേണ്ടി വരുമ്പോള്‍ അതാവും കുറച്ചു കൂടി സൗകര്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി നിയന്ത്രണത്തിന് സാധ്യത,  (8 minutes ago)

Human-intervention- ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്  (12 minutes ago)

Cow-dung-powder പ്രതി അറസ്റ്റിൽ  (16 minutes ago)

Glacier-flood ഇന്ത്യക്കും ഭീഷണി‍?  (21 minutes ago)

RAIN ALERT കനത്ത ചൂടിനാശ്വാസമായി മഴയെത്തുന്നു;  (27 minutes ago)

Street-dogs- 17കാരനെ പിന്നാലെ ഓടിച്ചിട്ട് ആക്രമിച്ചു..  (31 minutes ago)

‘മഹാരാഷ്ട്രയുടെ പെൺപുലി’  (40 minutes ago)

THRISSUR ACCIDENT ട്രിപ്പ് പോയത് കോളേജിൽ അറിയിക്കാതെ  (49 minutes ago)

സെല്ലിൽ കൂളായി അനില..!  (56 minutes ago)

തൃശൂർ പനമ്പിക്കുന്ന് അപകടം; വാഹനം പാർക്ക് ചെയ്യാൻ അനുമതിയില്ലാത്ത സ്ഥലത്ത് ലോറി നിർത്തിയിട്ടു; ഡ്രൈവറെ വിളിച്ചുണർത്തി നാട്ടുകാർ; പിള്ളേരെ കൊലയ്ക്ക് കൊടുത്തിട്ട് വണ്ടിയിൽ നിന്നും ഡ്രൈവർ രക്ഷപ്പെട്ടു  (1 hour ago)

'അയ്യോ...എൻ തങ്ക മകനേ...! ആശുപത്രിയിൽ കൂട്ടക്കരച്ചിൽ ..! മരണത്തിന് മുന്നേയുള്ള അവരുടെ അവസാന വീഡിയോ പുറത്ത് ; അവസാന നിമിഷം ദിശ മാറി സഞ്ചരിച്ചത് ?  (1 hour ago)

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (5 hours ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (5 hours ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (5 hours ago)

Malayali Vartha Recommends