ടൊയോട്ട 17 ലക്ഷം കാറുകള്‍ തിരികെ വിളിക്കുന്നു

ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട ആഗോളതലത്തില്‍ 17 ലക്ഷം കാറുകള്‍ തിരിച്ചു വിളിക്കുന്നു. ബ്രേക്ക് തകരാറും തീപിടിക്കാന്‍ സാധ്യതയുള്ള തകരാറുകളെ തുടര്‍ന്നാണ് ആഡംബര മോഡലുകള്‍ അടക്കമുള്ള കാറുകള്‍ തിരിച്ചു വിളിക്കുന്നത്. കൂടാതെ ഇന്ധന പമ്പിലുണ്ടാവുന്ന തകരാറും് മറ്റൊരു കാരണമാണ്. ജപ്പാനിലും ചൈനയിലും ഏകദേശം എട്ടു ലക്ഷം കാറുകളിലാണ് ഈ തകരാര്‍ കണ്ടെത്തിയത്.
അമേരിക്കയില്‍ വിറ്റഴിച്ച കാറുകളിലാണ് ഇന്ധന പമ്പില്‍ തകരാറുകള്‍ കണ്ടെത്തിയത്. വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ തീ പിടിക്കാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.ടൊയോട്ടയുടെ ആഡംബര മോഡലുകളായ ക്രൗണ്‍ മജെസ്റ്റയിലും ഈ പ്രശ്‌നം കണ്ടെത്തി. ജപ്പാനില്‍ വിറ്റ കാറുകളിലാണ് ഈ തകരാര്‍ പ്രധാനമായും കണ്ടെത്തിയത്. ജപ്പാനിലും ചൈനയിലും ഏകദേശം എട്ടു ലക്ഷം കാറുകളിലാണ് ഈ തകരാര്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha