പുതിയ സ്വിഫ്റ്റ് വിപണിയില്‍

രാജ്യത്തെ ഏറ്റവും വലിയ കാര്‍ കമ്പനിയായ മാരുതി സുസുക്കി ഇന്ത്യ, ജനപ്രിയ ഹാച്ച്ബാക്ക് കാറായ സ്വിഫ്റ്റിന്റെ പരിഷ്‌കരിച്ച പതിപ്പ് വിപണിയിലെത്തിച്ചു. നിലവിലുള്ള സ്വിഫ്റ്റിനെക്കാള്‍ 10 ശതമാനം കൂടുതല്‍ ഇന്ധനക്ഷമതയോടെയാണ് പുതിയ സ്വിഫ്റ്റ് എത്തിയിരിക്കുന്നത്.
ഡീസലിന് ലിറ്ററിന് 25.2 കിലോമീറ്ററും പെട്രോളിന് 20.4 കിലോമീറ്ററുമാണ് പുതിയ സ്വിഫ്റ്റിന് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. പെട്രോള്‍ മോഡലുകള്‍ക്ക് 4.42 ലക്ഷം മുതല്‍ 5.9 ലക്ഷം രൂപ വരെയും ഡീസലിന് 5.56 ലക്ഷം മുതല്‍ 6.95 ലക്ഷം വരെയുമാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.
പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങി ഒട്ടേറെ ഫീച്ചറുകളുമായാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്. 2005 മെയ് മാസമാണ് കമ്പനി ആദ്യമായി സ്വിഫ്റ്റ് പുറത്തിറക്കിയത്. ഇതിനോടകം 12 ലക്ഷത്തോളം സ്വിഫ്റ്റ് കാറുകള്‍ വിപണിയിലെത്തി.
https://www.facebook.com/Malayalivartha