പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ കിങ്ഫിഷറിന്റെ ഓഹരി ഇടപാടുകള്‍ക്ക് വിലക്ക്

രാജ്യത്തെ പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ കിങ് ഫിഷറിന് ഓഹരി വിപണിയില്‍ വിലക്ക്. യു.ബി എന്‍ജിനിയറിങിനും വിലക്ക് ഏര്‍പ്പെടുത്തിയതായി ബിഎസ്ഇയും എന്‍എസ്ഇയും അറിയിച്ചു.
ഇരു കമ്പനികളിലെയും പ്രൊമോട്ടര്‍മാരുടെ ഓഹരികള്‍ മരവിപ്പിച്ചിട്ടുണ്ട്. സമയത്തിന് പ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവിടാതിരുന്നതാണ് നടപടിയെടുക്കാനിടയാക്കിയത്.
വിപണിയില്‍ ലിസ്റ്റ് ചെയ്യുമ്പോള്‍ നിയമപ്രകാരം അനുവര്‍ത്തിക്കേണ്ടകാര്യങ്ങള്‍ ഇരുകമ്പനികളും അവഗണിച്ചതായി വിജ്ഞാപനത്തില്‍ പറയുന്നു. ഡിസംബര്‍ ഒന്നുമുതലാണ് സ്റ്റോക്ക് എക്‌സചേഞ്ചുകളില്‍ വിലക്ക് നിലവില്‍ വരിക.
https://www.facebook.com/Malayalivartha