പുതിയ മിനി കൂപ്പര്‍ വിപണിയില്‍

ഐതിഹാസിക ബ്രിട്ടീഷ് കാറായ മിനി കൂപ്പറിന്റെ മൂന്നു ഡോര്‍, അഞ്ചു ഡോര്‍ മോഡലുകള്‍ ഇന്ത്യയില്‍ ബിഎംഡബ്ല്യു അവതരിപ്പിച്ചു. ബ്രിട്ടനിലെ ഓക്‌സ്‌ഫഡ് പ്ലാന്റില്‍ നിര്‍മിച്ച് ഇവിടേക്ക് ഇറക്കുമതി ചെയ്‌താണു വില്‍പന. ആഡംബര ചെറുകാര്‍ വിപണിയിലേക്കാണു പുതിയ മിനി എത്തുന്നത്. ഡീസല്‍ മോഡലുകളാണ് ഇപ്പോള്‍ വില്‍പന തുടങ്ങുന്നത്. ഷോറൂം വില 3 ഡോര്‍ മോഡല്‍- 31.85 ലക്ഷം രൂപ, 5-ഡോര്‍ മോഡല്‍- 25.20 ലക്ഷം രൂപ. പെട്രോള്‍ പതിപ്പുകള്‍ അടുത്തവര്‍ഷം എത്തിക്കും.
മുംബൈ, ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഇപ്പോള്‍ മിനി ഷോറൂമുകളുള്ളത്. ബിഎംഡബ്ല്യു ഷോറൂമുകളോടനുബന്ധിച്ചുള്ള സര്‍വീസ് കേന്ദ്രങ്ങളില്‍ മിനി കാറുകള്‍ സര്‍വീസ് ചെയ്യാനാകുമെന്നും കാര്‍ പുറത്തിറക്കി ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് ഫിലിപ് വോണ്‍ സാര്‍ പറഞ്ഞു.
ഒന്നര ലീറ്റര്‍ ഡീസല്‍ എന്‍ജിനാണു രണ്ടു മോഡലുകള്‍ക്കും. പൂജ്യത്തില്‍ നിന്നു 100 കി.മീ. വേഗത്തിലെത്താന്‍ 5-ഡോര്‍ മോഡലിന് 6.7 സെക്കന്‍ഡും 3-ഡോര്‍ മോഡലിന് 9.2 സെക്കന്‍ഡും മതിയെന്നു കമ്പനി അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha