ഓഹരിവിപണി കൂപ്പുകുത്തി; വന്‍ തകര്‍ച്ച

ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച. വ്യാപാരം ആരംഭിച്ചപ്പോള്‍ മുതല്‍ വിപണിയില്‍ ഇടിവാണ് കാണിക്കുന്നത്. തുടക്കത്തില്‍ സെന്‍സെക്‌സ് 560 പോയിന്റ് വരെ ഇടിഞ്ഞു.
ആഗോള വിപണിയിലുണ്ടായ ഇടിവാണ് ഇന്ത്യന്‍ ഓഹരികളും തകര്‍ച്ച നേരിട്ടതിന്റെ കാരണം. നാഷനല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച്(നിഫ്റ്റി)യില്‍ 160 പോയിന്റ് വരെ ഇടിവു രേഖപ്പെടുത്തിയിരുന്നു.
വ്യാപാരം ആരംഭിച്ച ആദ്യ 15 മിനിറ്റുകളിലെത്തുമ്പോള്‍ നിഫ്റ്റി 8,216.15 ല്‍ വ്യാപാരം പുരോഗമിക്കുകയാണ്. തകര്‍ച്ച രേഖപ്പെടുത്തിയ ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചായ സെന്‍സെക്‌സ് 27,302.43 ല്‍ ആണ് വ്യാപാരം നടത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha