ഓഹരി വിപണിയില്‍ നേട്ടം

ബോംബെ ഓഹരി വിപണിയില്‍ മൂന്നേറ്റം. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിപണി നേട്ടമുണ്ടാക്കുന്നത്. സെന്‍സെക്‌സ് 140 പോയിന്റ് ഉയര്‍ന്ന് 28,262.01 പോയിന്റിലും നിഫ്റ്റി 36.90 പോയിന്റ് ഉയര്‍ന്ന് 8,550.70 പോയിന്റിലും എത്തി. കഴിഞ്ഞ മൂന്നു സെഷനുകളിലായി 995 പോയിന്റാണു സെന്‍സെക്‌സ് നേട്ടമുണ്ടാക്കിയത്.
വിപ്രോയാണ് ഇന്നലെ വിപണിയില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത്. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ലാഭം എട്ടുശതമാനം വര്‍ധിച്ചെന്ന കണക്കു പുറത്തുവന്നതിനെത്തുടര്‍ന്ന് 5.26 ശതമാനമാണ് വിപ്രോയുടെ ഓഹരിവില വര്‍ധിച്ചത്. ഗെയില്‍, ഭെല്‍, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ടാറ്റാ മോട്ടോഴ്‌സ്, എം ആന്‍ഡ് എം, ഐ.സി.ഐ.സി.ഐ. ബാങ്ക്, സിപ്ല, എല്‍ആന്‍ഡ് ടി, സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എന്‍.ടി.പി.സി, ടാറ്റാ സ്റ്റീല്‍, ഒ.എന്‍.ജി.സി, എച്ച്.ഡി.എഫ്.സി, കോള്‍ ഇന്ത്യ, ടാറ്റാ പവര്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി.
https://www.facebook.com/Malayalivartha