ചെറുകാറുകളില്‍ ആള്‍ട്ടോ ലോകത്ത് ഒന്നാമത്

പത്ത് വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കുന്ന ചെറുകാര്‍ എന്ന ഖ്യാതി നേടിയ മാരുതി സുസുക്കിയുടെ ആള്‍ട്ടോ ഇപ്പോള്‍ ലോകത്തും \'നമ്പര്‍ വണ്‍\'. 2014ല്‍ ലോകത്തില്‍ ഏറ്റവുമധികം വില്പന നടന്ന ചെറുകാര്‍ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ആള്‍ട്ടോ. ജര്‍മനിയിലെ ഫോക്‌സ്വാഗണ്‍ ഗോള്‍ഫിനെ പിന്നിലാക്കിയാണ് ഇന്ത്യയുടെ സ്വന്തം ആള്‍ട്ടോ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 2,64,544 ആള്‍ട്ടോ കാറുകളാണ് മാരുതി ഇന്ത്യയില്‍ വിറ്റഴിച്ചത്. ഫോക്‌സ് വാഗണ്‍ ഗോള്‍ഫിന്റെ കഴിഞ്ഞ വര്‍ഷത്തെ വില്പന 2,55,044 യൂണിറ്റുകള്‍ മാത്രമാണ്. ജാപ്പനീസ് കാറുകളായ ഡയാറ്റ്‌സു ടാന്റോ (2,34,456), ടൊയോട്ട അക്വ (2,33,209), ഹോണ്ട ഫിറ്റ് (2,02,838) എന്നിവയാണ് മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍. 2.02 ലക്ഷം യൂണിറ്റുകളുടെ വില്പനയുമായി മാരുതി സുസുക്കി സ്വിഫ്റ്റ് ആറാം സ്ഥാനത്തുണ്ട്.
ആള്‍ട്ടോ വിപണിയിലെത്തിയ ശേഷം ഇതുവരെ 30 ലക്ഷം കാറുകള്‍ വിറ്റുപോയിട്ടുണ്ട്. ഉയര്‍ന്ന മൈലേജാണ് കാറിന് നേട്ടമാകുന്നത്. ആള്‍ട്ടോ 800ന് ലിറ്ററിന് 22.47 കിലോമീറ്ററും ആള്‍ട്ടോ കെ10ന് 24.07 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.
https://www.facebook.com/Malayalivartha