ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് ഇറക്കുമതി നികുതി മോട്ടോർ വാഹന വകുപ്പിൽ പല നിയമങ്ങൾ; ഇറക്കുമതി നികുതി കൂടുതലായി ഇറക്കുന്നു...

ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് ഇറക്കുമതി നികുതി കൂടുതലായി ഈടാക്കുന്നു എന്ന് പരാതി. രാജ്യത്ത് പാര്‍ട്സുകള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനികൾ കൂട്ടിയോജിപ്പിച്ച് നിര്‍മിക്കുന്ന സ്കൂട്ടറുകള്‍ക്കാണ് ഇറക്കുമതി വാഹനത്തിന്റെ നികുതി അടക്കാന്‍ ചില ആര്‍.ടി.ഒമാര്‍ നിര്‍ബന്ധിക്കുന്നതായി കമ്പനി ഡീലർമാർ പറഞ്ഞിരിക്കുന്നത്.
പാര്‍ട്സുകള്‍ക്ക് വാഹന നികുതിത്തുക ഈടാക്കാന്‍ പാടില്ലെന്നിരിക്കെയാണ് ആര്‍.ടി.ഒമാര്‍ 2200 രൂപ വാഹന പരിവാറില്‍ ഓണ്‍ലൈനില്‍ അടപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നതെന്നാണ് ഡീലർമാർ വ്യക്തമാക്കിയിരിക്കുന്നത്.
ആര്‍.ടി.ഒ ഓഫിസില്‍നിന്നും കിട്ടുന്ന യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ചാണ് നികുതി തുകയായ 2200 രൂപ അടക്കേണ്ടുന്നത്. നികുതി തുക അടച്ചാല്‍ മാത്രമേ വാഹനങ്ങളുടെ നമ്പര്‍ അനുവദിച്ച് കിട്ടുന്നത്. നികുതി അടക്കാതിരുന്നാല്‍ വാഹനങ്ങളുടെ ആര്‍.സി വാഹന ഉടമക്ക് നല്‍കാതെ പിടിച്ചുവെക്കുന്നതായും ഡീലര്‍മാര്‍ പറയുന്നു.
എന്നാല്‍, ഇങ്ങനെയൊരു ഇറക്കുമതി നികുതിയെ പറ്റി അറിവില്ലെന്ന് കോഴിക്കോട് ആര്‍.ടി. ഒ മോഹന്‍ദാസ് വ്യക്തമാക്കി. ചില ഡീലര്‍മാര്‍ വാഹന ഉടമകളില്‍നിന്ന് നികുതിയുടെ പേരില്‍ അന്യായമായി തുക ഈടാക്കുകയാണെന്നാണ് സ്കൂട്ടര്‍ വാങ്ങുന്നവര്‍ പറയുന്നത്.
https://www.facebook.com/Malayalivartha