Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ആദായ നികുതിയെപ്പറ്റി നാം മനസ്സിലാക്കിയ കാര്യങ്ങള്‍ ശരിയോ തെറ്റോ എന്ന് തിരിച്ചറിയാം

17 JULY 2017 02:59 PM IST
മലയാളി വാര്‍ത്ത

ജൂലായ് 31 ആണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വ്യക്തിഗത ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. റിട്ടേണ്‍ ഫോമുകള്‍ ലളിതമാക്കിയതിനാല്‍ കഴിഞ്ഞ വര്‍ത്തെക്കാള്‍ മൂലം റിട്ടേണ്‍ സമര്‍പ്പിക്കുന്ന പ്രക്രിയ എളുപ്പമായിട്ടുണ്ട്. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനു മുമ്പേ, ആദായനികുതിയെപ്പറ്റി നാം ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്.

1. ധാരണ : - റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനായി ഐ.ടി.ആര്‍. എന്ന ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്താല്‍ മാത്രം മതിയാകും.

യാഥാര്‍ത്യം : - റിട്ടേണ്‍ പൂരിപ്പിക്കും മുമ്പ്, ആദായനികുതി വകുപ്പിന്റെ റെക്കോഡ് പ്രകാരമുള്ള നിങ്ങളുടെ വ്യക്തിഗത അക്കൗണ്ട് എന്നുപറയാവുന്ന 26 എ.എസ്. എന്ന സ്‌റ്റേറ്റ് സൂക്ഷ്മമായി പരിശോധിക്കണം. എല്ലാം ബോധ്യപ്പെട്ടെങ്കില്‍, കൃത്യമായി റിട്ടേണ്‍ പൂരിപ്പിച്ച ശേഷം സബ്മിറ്റ് ചെയ്യുക. അതിന്റെ അക്‌നോളജ്‌മെന്റ് പ്രിന്റ് എടുത്ത് ഒപ്പിട്ട്, പരിശോധനയ്ക്കായി ബംഗളൂരുവിലുള്ള വിലാസത്തില്‍ അയയ്ക്കണം.

അതിനേക്കാള്‍ എളുപ്പത്തില്‍, ഈ പ്രക്രിയ ഓണ്‍ലൈനായി ചെയ്യാവുന്നതാണ്. അതിനെ ഇലക്ട്രോണിക് വെരിഫിക്കേഷന്‍ അഥവാ ഇ വെരിഫിക്കേഷന്‍ എന്നാണ് പറയുക. നിങ്ങളുടെ ആധാര്‍ കാര്‍ഡില്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍, ആ ഫോണ്‍ നമ്പറിലേക്കയക്കുന്ന ഒ.ടി.പി. ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാം. ഇതുകൂടാതെ, നെറ്റ് ബാങ്കിങ് വഴിയും ഡെബിറ്റ് കാര്‍ഡ് വഴിയുമെല്ലാം ഇ-വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്.

ധാരണ : - എന്റെ വാര്‍ഷിക മൊത്ത വരുമാനം 2,50,000 രൂപയില്‍ കൂടുതലുണ്ടെങ്കിലും പി.എഫ്., ഇന്‍ഷുറന്‍സ് തുടങ്ങിയ സെക്ഷന്‍ 80സിയിലെ നിക്ഷേപങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ നികുതി ബാധ്യത വരുന്നില്ല. ആയതിനാല്‍ ഞാന്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല.

യാഥാര്‍ത്യം : - 2,50,000 രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ എല്ലാവരും (ഈ പരിധി 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് മൂന്നു ലക്ഷവും 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് അഞ്ച് ലക്ഷവും ആണ്) റിട്ടേണ്‍ സമര്‍പ്പിക്കുവാന്‍ ബാധ്യസ്ഥരാണ്.

ധാരണ : - നിങ്ങളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ച തുകയുടെ ഒരു വര്‍ഷത്തെ പലിശ 10,000 രൂപയില്‍ താഴെയായതിനാല്‍, അക്കാരണം കൊണ്ടുതന്നെ, ബാങ്ക് ഈ പലിശയില്‍ നിന്നും നികുതി പിടിച്ചില്ല. അതിനാല്‍ ഈ പലിശ വരുമാനമായി കാണിക്കേണ്ടതില്ല. കാരണം, 10,000 രൂപ വരേയുള്ള പലിശ വരുമാനത്തിന് ആദായ നികുതിയില്ല.

യാഥാര്‍ത്യം : - സേവിങ് അക്കൗണ്ടിലെ പലിശ വരുമാനത്തിന് മാത്രമാണ് 10,000 രൂപ വരെയുള്ള പലിശയ്ക്ക് നികുതിയിളവുള്ളത് (സെക്ഷന്‍ 80ടി.ടി.എ.). എന്നാല്‍, സ്ഥിര നിക്ഷേപത്തിന്റേയും റെക്കറിങ് നിക്ഷേപത്തിന്റേയും വാര്‍ഷിക പലിശ വരുമാനം 10,000 രൂപയില്‍ താഴെയായാലും നികുതി വിധേയമാണ്. അതിനാല്‍ മൊത്തം പലിശ വരുമാനവും റിട്ടേണില്‍ കാണിച്ചശേഷം സേവിങ് അക്കൗണ്ടിലെ കിഴിവ് അവകാശപ്പെടുകയാണ് വേണ്ടത്.

ധാരണ : - ബാങ്കിലെ നിക്ഷേപത്തിന്റെ പലിശയില്‍ നിന്നും ആദായനികുതി ഈടാക്കിയ ശേഷം ലഭിക്കുന്ന പലിശ വരുമാനം (അതായത്, സ്രോതസ്സില്‍ നിന്നും നികുതി ടി.ഡി.എസ്. പിടിച്ച ശേഷം ലഭിക്കുന്ന പലിശ റിട്ടേണില്‍ കാണിക്കേണ്ടതില്ല. ഇങ്ങനെ കാണിച്ചാല്‍ വരുമാനം രണ്ടുപ്രാവശ്യം രേഖപ്പെടുത്തുന്ന അവസ്ഥയുണ്ടാക്കും.

യാഥാര്‍ത്യം : - സ്രോതസ്സില്‍ നിന്നും ഇപ്രകാരം പിടിക്കുന്ന നികുതി, പലിശ വരുമാനത്തിന്റെ 10 ശതമാനമായിരിക്കും. എന്നാല്‍, നിങ്ങളുടെ വരുമാനപ്രകാരം നിങ്ങള്‍ 20 ശതമാനമോ 30 ശതമാനമോ നികുതി നല്കുന്നയാളാകാം. അത്തരം സന്ദര്‍ഭങ്ങളില്‍ ഈ വരുമാനവും ചേര്‍ത്തപ്പോഴുള്ള നിങ്ങളുടെ വരുമാനത്തിനനുസരിച്ചുള്ള നിരക്കിന് നികുതി കൊടുക്കാന്‍ ബാധ്യസ്ഥമാണ്. അതുപോലെ തന്നെ, നിങ്ങള്‍ക്ക് ആദായനികുതി നല്‍കത്തക്ക വരുമാനമില്ലെങ്കില്‍, റിട്ടേണിലൂടെ ഈടാക്കിയ നികുതിയുടെ റീഫണ്ടിന് &ിയുെ;അവകാശപ്പെടാവുന്നതാണ്.

ധാരണ : - നികുതി ഒഴിവായി ലഭിക്കുന്ന (ഉദാ: റിട്ടയര്‍ ചെയ്യന്ന സമയത്ത് ലഭിക്കുന്ന പ്രോവിഡന്റ് ഫണ്ട്, ഷെയര്‍ ഡിവിഡന്റ് തുടങ്ങിയവ) തുക റിട്ടേണില്‍ കാണിക്കേണ്ടതില്ല.

യാഥാര്‍ത്യം : - ഇപ്രകാരം ലഭിക്കുന്ന തുക വലുതാണെങ്കില്‍ റിട്ടേണില്‍ കാണിക്കാത്ത പക്ഷം, ബാങ്കിലൂടെ വലിയ തുക കൈപ്പറ്റിയതിന്റെ പേരില്‍ വിശദീകരണമാവശ്യപ്പെട്ട് ആദായനികുതി വകുപ്പില്‍ നിന്നും നോട്ടീസ് ലഭിക്കാനിടയുണ്ട്. അതിനാല്‍ ഇവ റിട്ടേണില്‍ കാണിക്കേണ്ടതാണ്.

ധാരണ : - നികുതി ഒഴിവിനായി ആശ്രയിക്കാവുന്ന കിഴിവുകള്‍ സെക്ഷന്‍ 80 (സി) പ്രകാരം ലഭിക്കുന്ന 1,50,000 രൂപ മാത്രമാണ്.
യാഥാര്‍ത്യം : - സെക്ഷന്‍ 80 (സി) യുടെ പരിധി തന്നെ, 1,50,000 രൂപയില്‍ ഒതുങ്ങുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ പെന്‍ഷന്‍ പദ്ധതിയില്‍ (എന്‍.പി.എസ്.) അടയ്ക്കുന്ന 50,000 രൂപയ്ക്ക് കൂടി ഈ സെക്ഷനിലൂടെ അധിക നികുതിയിളവ് ലഭിക്കും സെക്ഷന്‍ 80 സി.സി.ഡി. (1 ബി).

സെക്ഷന്‍ 80 സിയില്‍ ഉള്‍പ്പെടാത്ത മറ്റ് കിഴിവുകള്‍

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസികളിലേക്ക്&്വംിഷ; അടയ്ക്കുന്ന തുകയ്ക്ക് ലഭിക്കുന്ന പരമാവധി 60,000 രൂപ വരെയുള്ള കിഴിവ് (സെക്ഷന്‍ 80 ഡി) ഭവന വായ്പയുടെ മുതല്‍ തിരിച്ചടവ് 80 സിയില്‍ ഉള്‍പ്പെടുമെങ്കിലും പലിശ അടവിന് സെക്ഷന്‍ 80 ഇ.ഇ. പ്രകാരം ഇളവ് ലഭിക്കും. വര്‍ഷം 50,000 രൂപ വരെയാണ് ഈയിനത്തില്‍ പെടുത്താനാകുക.

നികുതിദായകനോ (സെക്ഷന്‍ 80 യു), അല്ലെങ്കില്‍ നികുതിദായകന്റെ ആശ്രിതരോ ജന്മനാ ശാരീരിക മാനസിക പ്രശ്‌നങ്ങളാല്‍ വിഷമതകള്‍ നേരിടുന്നുണ്ടെങ്കിലോ അല്ലെങ്കില്‍ അപകടം മൂലമോ മറ്റെന്തെങ്കിലും കാരണത്താലോ അവര്‍ കിടപ്പിലായാല്‍ അവരെ ശുശ്രൂഷിക്കുന്നതിനുള്ള ചെലവിനത്തില്‍ (ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍) 75,000 രൂപ മുതല്‍ 1,25,000 രൂപ വരെ കിഴിവ് ലഭിക്കുന്ന സെക്ഷന്‍ 80 ഡി.ഡി.

മാരക രോഗങ്ങളായ കാന്‍സര്‍, ന്യൂറോളജിക്കല്‍ രോഗങ്ങള്‍ തുടങ്ങിയവയുടെ (നിയമത്തില്‍ പ്രത്യേകമായി പ്രസ്താവിച്ചിട്ടുള്ള രോഗങ്ങള്‍) ചികിത്സയ്ക്കും പരമാവധി 80,000 രൂപ വരെ കിഴിവ് ലഭിക്കുന്ന സെക്ഷന്‍ സെക്ഷന്‍ 80 ഡി.ഡി.ബി. നികുതിദായകനോ ഭാര്യക്കോ അല്ലെങ്കില്‍ കുട്ടികള്‍ക്കോ ഉന്നത വിദ്യാഭ്യാസത്തിന് വായ്പയെടുത്താല്‍ (വിദ്യാഭ്യാസ വായ്പ), അതിന്റെ പലിശ മുഴുവനായും വരുമാനത്തില്‍ നിന്നും കുറയ്ക്കാനാകുന്ന സെക്ഷന്‍ 80

ധാരണ : - സ്വന്തമായി വരുമാനമില്ലാത്ത ഭാര്യയുടെ പേരില്‍ (അല്ലെങ്കില്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ പേരില്‍) നിങ്ങള്‍ നിക്ഷേപിച്ച സ്ഥിരനിക്ഷേപത്തിന്റെ പലിശ നിങ്ങളുടെ വരുമാനമല്ല.

യാഥാര്‍ത്യം : - ആദായ നികുതി നിയമത്തിലെ ക്ലബ്ബിങ് പ്രൊവിഷന്‍സ് പ്രകാരം ഈ പലിശ നിങ്ങളുടെ വരുമാനമാണ്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (1 hour ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (1 hour ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (2 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (2 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (2 hours ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (2 hours ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (3 hours ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (3 hours ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (4 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (4 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (4 hours ago)

ഓപ്പറേഷൻ തൂഫാൻ:  (4 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (4 hours ago)

Malayali Vartha Recommends