ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കളായ മാരുതി 69555 കാറുകള്‍ തിരിച്ചു വിളിക്കുന്നു

ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി ഡിസയര്‍, സ്വിഫ്‌റ്റ്, റിറ്റ്‌സ് എന്നീ മോഡലുകളിലായി 69555 കാറുകള്‍ തിരിച്ചു വിളിക്കുന്നു. വയറിംങ്ങില്‍ തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കാറുകള്‍ തിരിച്ചു വിളിക്കുന്നത്.
2010 മാര്‍ച്ച് 8 നും 2013 ആഗസ്റ്റ് 11 ഇടയില്‍ വിറ്റഴിച്ച കാറുകളിലാണ് പിഴവ് കണ്ടെത്തിയത്. കോപാക്‌റ്റ് സെഡാന്‍ വിഭാഗത്തിലെ ഡിസയറിന്റെ 55938 യൂണിറ്റും ഹാച്‌ബാക്കുകളായ സ്വിഫ്‌റ്റിന്റെ 12486 യൂണറ്റും റിറ്റ്‌സിന്റെ 1131 യൂണിറ്റുമാണ് കമ്പനി തിരിച്ചു വിളിക്കുന്നത്. മറ്റ് മോഡലുകളില്‍ പിഴവുകള്‍ കണ്ടെത്തിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.
https://www.facebook.com/Malayalivartha