കാലിക്കറ്റില്‍ അസല്‍ സര്‍ട്ടിഫിക്കറ്റിന് അതിവേഗ പദ്ധതി
കാലിക്കറ്റ് സര്‍വകലാശാലയില്‍ 2500 രൂപ ഫീസടച്ച് അപേക്ഷിച്ചാല്‍ മൂന്നു ദിവസത്തിനകം അസല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ഫാസ്റ്റ് ട്രാക്ക് പദ്ധതി നിലവില്‍വന്നു.
ബന്ധപ്പെട്ട ബ്രാഞ്ചില്‍ അപേക്ഷ നല്‍കണം. അവര്‍ രേഖകള്‍ പരിശോധിച്ച് സമ്മതം നല്കിയ ശേഷമേ ഫീസ് അടയ്ക്കാവൂ. ജോലി, ഉപരിപഠനം തുടങ്ങി അതിവേഗം സര്‍ട്ടിഫിക്കറ്റ് എന്താവശ്യത്തിനെന്നു കാണിക്കുന്ന രേഖ അപേക്ഷയ്ക്കൊപ്പം നിര്‍ബന്ധം. നിലവിലുള്ള അര്ജന്റ്, സാധാരണ അപേക്ഷാ രീതിക്ക് പുറമേയാണ് ഫാസ്റ്റ് ട്രാക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha