മെഡിക്കല്‍ പിജി പ്രവേശനം: ഹെല്‍ത്ത് സര്‍വീസ് വിഭാഗം റാങ്ക്ലിസ്റ്റ് പുതുക്കി
2015 ഫെബ്രുവരി എട്ടിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് 201516 വര്‍ഷത്തേക്കുള്ള ബിരുദാനന്തരബിരുദ മെഡിക്കല്‍ (ഡിഗ്രി/ഡിപ്ലോമ) കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയില്‍ യോഗ്യത നേടിയ ഹെല്‍ത്ത് സര്‍വീസ് വിഭാഗത്തില്‍ അപേക്ഷിച്ചവരുടെ പുതുക്കിയ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
സര്‍വീസ് വിഭാഗത്തില്‍ അപേക്ഷിച്ചവരുടെ കൗണ്‍സലിങ് ജൂണ്‍ ഒന്നിന് രാവിലെ പത്തുമുതലും ജനറല്‍ വിഭാഗത്തില്‍ അപേക്ഷിച്ചവരുടെ കൗണ്‍സലിങ് രണ്ടിനും മൂന്നിനും രാവിലെ ഒമ്പതുമുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ക്യാമ്പസിലുള്ള ഓള്‍ഡ് ഓഡിറ്റോറിയതില്‍ നടത്തും. വിശദമായ വിജ്ഞാപനങ്ങള്‍, ഹെല്‍ത്ത് സര്‍വീസ് വിഭാഗത്തിന്റെ പുതുക്കിയ ലിസ്റ്റ്, സര്‍ക്കാര്‍ ഉത്തരവ് എന്നിവ പ്രവേശനപരീക്ഷാ കമീഷണറുടെ www.cee.kerala.org വെബ്സൈറ്റില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha