എംജി പിജി പ്രവേശനപരീക്ഷ 20നും 21നും
എംജി സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പിജി പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷ 20, 21 തീയതികളില്‍ ബാഗ്ലൂര്, ചെന്നൈ, ഹൈദരാബാദ്, ഡല്‍ഹി, മുംബൈ, തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട്, കാസര്‍കോട്, എന്നിവിടങ്ങളില്‍ നടത്തും അപേക്ഷ എട്ടുവരെ സ്വീകരിക്കും.
പഠനവകുപ്പുകളിലെ ഓര്‍ഗാനിക് കെമിയ്ട്രി, ഇനോര്‍ഗാനിക് കെമിസ്ട്രി, ഫിസിക്കല്‍ കെമിസ്ട്രി, പോളിമര്‍ കെമിസ്ട്രി, ഫിസിക്സ്, ബയോ കെമിസ്ട്രി, ബയോ ടെക്നോളജി, മൈക്രോബയോളജി, ബയോ ഫിസിക്സ്, എന്വയേണ്മെന്റല് സയന്‍സ് ആന്‍ഡ് മാനേജ്മെന്റ്, എന്വയേണ്മെന്റ് സയന്‍സ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ്, ഡിസെബിലിറ്റി സ്റ്റഡീസ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ സയന്‍സ്, സൈക്കോളജി, കംപ്യൂട്ടര്‍ സയന്‍സ് എന്നീ എംഎസ്സി പ്രോഗ്രാമുകളിലേക്കും ഇംഗ്ലിഷ്, മലയാളം, പൊളിറ്റിക്സ് ആന്‍ഡ് ഇന്റര്‍നാഷനല്‍ റിലേഷന്‍സ്, പൊളിറ്റിക്സ് ആന്‍ഡ് ഹ്യൂമന്റൈറ്റ്സ്, പബ്ലിക് പോളിസി ആന്‍ഡ് ഗവേണന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഡവലപ്ന്റ്െ സ്റ്റഡീസ്, ഹിസ്റ്ററി, അന്ത്രപ്പോളജി എന്നീ വിഷയങ്ങളിലുള്ള എംഎ പ്രോഗ്രാമുകളിലേക്കും, എല്‍എല്‍എം, എംടിഎം, എംഎഡ് എന്നിവയിലേക്കും സര്‍വകലാശാലാ ഇന്റര്‍ സ്കൂള്‍ സെന്ററിലെ ഇക്കണോമിക്സ് എംഎ, പ്രോഗ്രാമിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അവസാനവര്‍ഷ പരീക്ഷ എഴുതിയ വര്‍ക്കും അപേക്ഷിക്കാം. ംംം.രമ.ോഴൗ.മര.ശി എന്ന വെബ്സൈറ്റിലാണ് അപേക്ഷയും ഫീസും സമര്‍പ്പിക്കേണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha