Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.

കേന്ദ്രീയ വിദ്യാലയങ്ങളില്‍ 4339 ഒഴിവ്

06 JUNE 2015 09:11 AM IST
മലയാളി വാര്‍ത്ത.

കേന്ദ്രീയ വിദ്യാലയ സംഗതനില്‍ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 4339 ഒഴിവുകളുണ്ട്. അധ്യാപക തസ്തികകളില്‍ മാത്രം 3754 ഒഴിവുകളുണ്ട്. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 22. വിജ്ഞാപനം സംബന്ധിച്ച മറ്റു വിവരങ്ങള്‍ ചുരുക്കത്തില്‍ ചുവടെ.

ഓഫിസര്‍, അധ്യാപകേതര തസ്തികകള്‍
വൈസ് പ്രിന്‍സിപ്പല്‍, ഫിനാന്‍സ് ഓഫിസര്‍, അസിസ്റ്റന്റ്, അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, ഹിന്ദി ട്രാന്‍സ്ലേറ്റര്‍, സ്‌റ്റെനോ ഗ്രേഡ് 2, അസിസ്റ്റന്റ് എഡിറ്റര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
അധ്യാപക തസ്തികകള്‍
പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍ (പിജിടി) പിജിടി ഇംഗ്ലിഷ്, പിജിടി ഹിന്ദി, പിജിടി ഫിസിക്‌സ്, പിജിടി കെമിസ്ട്രി, പിജിടി ഇക്കണോമിക്‌സ്, പിജിടി കൊമേഴ്‌സ്, പിജിടി മാത്സ്, പിജിടി ബയോളജി, പിജിടി ഹിസ്റ്ററി, പിജിടി ജ്യോഗ്രഫി.
യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളില്‍ കുറഞ്ഞത് എന്‍സിഇആര്‍ടിയുടെ റീജനല്‍ കോളജ് ഓഫ് എജ്യൂക്കേഷനില്‍ നിന്നുള്ള രണ്ടു വര്‍ഷ ഇന്റഗ്രേറ്റഡ് എംഎസ്സി അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ കുറഞ്ഞത് മൊത്തം 50% മാര്‍ക്കോടെ പിജി ബിരുദം. ബിഎഡ്/തത്തുല്യയോഗ്യത വേണം. ഹിന്ദി, ഇംഗ്ലിഷ് മാധ്യമത്തില്‍ സുഗമമായി അധ്യാപനം നടത്താനും കഴിയണം.
മേല്‍പറഞ്ഞവ കൂടാതെ പിജിടി കംപ്യൂട്ടര്‍ സയന്‍സ് തസ്തികയിലും അവസരമുണ്ട്.
ട്രെയിന്‍ഡ്ഗ്രാജുവേറ്റ് ടീച്ചര്‍ (ടിജിടി)
ടിജിടി ഇംഗ്ലിഷ്, ടിജിടി ഹിന്ദി, ടിജിടി എസ്എസ്ടി, ടിജിടി സയന്‍സ്, ടിജിടി സംസ്‌കൃതം, ടിജിടി മാത്സ്.
യോഗ്യത: 1. ബന്ധപ്പെട്ട വിഷയങ്ങളില്‍ കുറഞ്ഞത് മൊത്തം 50% മാര്‍ക്കോടെ എന്‍സിഇആര്‍ടിയുടെ റീജനല്‍ കോളജ് ഓഫ് എജ്യൂക്കേഷനില്‍ നിന്നുള്ള നാലു വര്‍ഷ ഇന്റഗ്രേറ്റഡ് ഡിഗ്രി അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ കുറഞ്ഞത് മൊത്തം 50% മാര്‍ക്കോടെ ബിരുദം (താഴെപ്പറയുന്ന സബ്‌ജെക്ട് കോംപിനേഷനുകളിലെ ഇലക്ടീവ്, ഭാഷാ വിഷയങ്ങളില്‍ ഉള്‍പ്പെടെ) 2. സിബിഎസ്ഇ നടത്തുന്ന സിടിഇടി പേപ്പര്‍ 2 യോഗ്യത വേണം. 3. ഹിന്ദി, ഇംഗ്ലിഷ് മാധ്യമത്തില്‍ സുഗമമായി അധ്യാപനം നടത്താന്‍ കഴിയണം. കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് പരിജ്ഞാനം അഭിലഷണീയം.
ടിജിടി പി എച്ച്ഇ, ടിജിടി (എഇ), ടിജിടി ഡബ്‌ളിയുഇ
യോഗ്യത: ഹയര്‍ സെക്കന്‍ഡറിക്ക് ശേഷമുള്ള ത്രിവത്സര ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് ബിരുദം. ഹിന്ദി, ഇംഗ്ലിഷ് മാധ്യമത്തില്‍ പ്രവര്‍ത്തനപരിചയം വേണം. അംഗീകൃത വര്‍ക്ക്‌ഷോപ്പ്/ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പ്രാക്ടിക്കല്‍ പരിചയം, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് പരിജ്ഞാനം എന്നിവ അഭിലഷണീയം.
മിസലേനിയസ് ടീച്ചിങ് പോസ്റ്റ് (എംടിപി)
ലൈബ്രേറിയന്‍: ലൈബ്രറി സയന്‍സ് ബിരുദം അല്ലെങ്കില്‍ ബിരുദവും ഒരു വര്‍ഷത്തെ ലൈബ്രറി സയന്‍സ് ഡിപ്ലോമയും. ഹിന്ദി, ഇംഗ്ലിഷ് മാധ്യമത്തില്‍ പ്രവര്‍ത്തനപരിചയം വേണം. കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് പരിജ്ഞാനം അഭിലഷണീയം.
െ്രെപമറി ടീച്ചര്‍, മ്യൂസിക് ടീച്ചര്‍ (പിആര്‍ടി)
െ്രെപമറി ടീച്ചര്‍: 1. കുറഞ്ഞത് 50% മാര്‍ക്കോടെ സീനിയര്‍ സെക്കന്‍ഡറി അല്ലെങ്കില്‍ കുറഞ്ഞത് 50% മാര്‍ക്കോടെ ഇന്റര്‍മീഡിയറ്റ് അല്ലെങ്കില്‍ തത്തുല്യം. 2. സിബിഎസ്ഇയുടെ സിടിഇടി പരീക്ഷാജയം. ഹിന്ദി, ഇംഗ്ലിഷ് മാധ്യമത്തില്‍ സുഗമമായി അധ്യാപനം നടത്തണം. കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് പരിജ്ഞാനം അഭിലഷണീയം.
മ്യൂസിക് ടീച്ചര്‍ (പിആര്‍ടി)
കുറഞ്ഞത് 50% മാര്‍ക്കോടെ സീനിയര്‍ സെക്കന്‍ഡറി അല്ലെങ്കില്‍ കുറഞ്ഞത് 50% മാര്‍ക്കോടെ ഇന്റര്‍മീഡിയറ്റ് അല്ലെങ്കില്‍ തത്തുല്യയോഗ്യതയും മ്യൂസിക് ബിരുദവും അല്ലെങ്കില്‍ തത്തുല്യവും.
ഹിന്ദി, ഇംഗ്ലിഷ് മാധ്യമത്തില്‍ സുഗമമായി അധ്യാപനം നടത്തണം.
പ്രായപരിധി: അവസാന തീയതി (2015 ജൂണ്‍ 22) അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.
തിരഞ്ഞെടുപ്പ്: അധ്യാപക തസ്തികകളിലേക്ക് എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. തിരുവനന്തപുരത്ത് (സെന്റര്‍കോഡ്: 29) പരീക്ഷാ കേന്ദ്രമുണ്ട്. മറ്റു തസ്തികകളുടെ തിരഞ്ഞെടുപ്പ് രീതി വെബ്‌സൈറ്റിലുണ്ട്. പരീക്ഷാരീതി, സിലബസ്, സമയക്രമം എന്നിവ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക.
അപേക്ഷാ ഫീസ്: വൈസ് പ്രിന്‍സിപ്പല്‍, ഫിനാന്‍സ് ഓഫിസര്‍ തസ്തികകള്‍ക്ക് 1200 രൂപ. അധ്യാപക, അധ്യാപകേതര തസ്തികകള്‍ക്ക് 750 രൂപ. ക്രെഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ് (മാസ്റ്റര്‍/വീസ) ഉപയോഗിച്ച് ഓണ്‍ലൈനായി ഫീസ് തുക അടയ്ക്കണം. ഫീസ് അടയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങളും വ്യവസ്ഥകളും വെബ്‌സൈറ്റിലെ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്.

അപേക്ഷിക്കേണ്ട വിധം:www.kvsangathan.nic.in  എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ഇടിച്ചുകയറി 27 പേര്‍ക്ക് പരിക്ക്...  (13 minutes ago)

വേഗത്തിലാക്കി  (24 minutes ago)

കൂട് സ്ഥാപിച്ചിട്ടും പുലി പിടി തരാതെ...  (29 minutes ago)

വഴിയാത്രക്കാരുടെ ഇടയിലേ്ക്ക് ട്രക്ക് പാഞ്ഞുകയറി... മൂന്ന് മരണം...ഒമ്പതു പേര്‍ക്ക് പരുക്ക്  (54 minutes ago)

ആദ്യ കുഞ്ഞിനെ  (1 hour ago)

സാങ്കേതികവിദ്യ  (1 hour ago)

ചില രാശിക്കാര്‍ക്ക് ഇന്ന് വന്‍ മുന്നേറ്റം.  (1 hour ago)

രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു...  (1 hour ago)

ഹീമോഫീലിയ ബാധിതയായ സ്ത്രീക്ക് രാജ്യത്ത് ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി കേരളം  (1 hour ago)

അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം  (1 hour ago)

ചൊവ്വാഴ്ച മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (1 hour ago)

. എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി  (2 hours ago)

സംസ്ഥാനത്ത് പൊലീസ് അതിക്രമം സംബന്ധിച്ച് ഉയര്‍ന്നുവരുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും നടപടി സ്വീകരിക്കുന്നുണ്ടെന്നും ....  (2 hours ago)

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (9 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (9 hours ago)

Malayali Vartha Recommends