Widgets Magazine
22
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുസാറ്റ് പ്രവേശനപരീക്ഷ ഏപ്രില്‍ 30നും മെയ് ഒന്നിനും; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍

22 JANUARY 2016 02:13 AM IST
മലയാളി വാര്‍ത്ത.

അടുത്ത അധ്യയനവര്‍ഷത്തെ ബിടെക്, എല്‍എല്‍ബി, പിജി, പിഎച്ച്ഡി ഉള്‍പ്പെടെയുള്ള കോഴ്‌സുകളിലേക്കുള്ള കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ പൊതുപ്രവേശനപരീക്ഷ (ക്യാറ്റ് 2016)യ്ക്ക് ബുധനാഴ്ച പകല്‍ 12മുതല്‍ ഫെബ്രുവരി 15വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ പ്രവേശനപരീക്ഷ ഏപ്രില്‍ 30, മെയ് ഒന്ന് തീയതികളില്‍. വിജ്ഞാപനംwww.cusat.nic.in  വെബ്‌സൈറ്റില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചു. അപേക്ഷാഫീസ് ബാങ്ക് ചെലാന്‍ ഉപയോഗിച്ചോ നെറ്റ് ബാങ്കിങ് മുഖേനയോ ജനുവരി 22മുതല്‍ ഫെബ്രുവരി 22വരെ അടയ്ക്കാം.

എല്ലാ ബിടെക് പ്രോഗ്രാമുകള്‍ക്കും പഞ്ചവത്സര എംഎസ്സി ഫോട്ടോണിക്‌സ്, എംഎ ഹിന്ദി, പഞ്ചവത്സര ബിബിഎ എല്‍എല്‍ബി, ബികോം എല്‍എല്‍ബി, എംഎ അപ്‌ളൈഡ് എക്കണോമിക്‌സ്, എംഐപിപിഎച്ച്ഡി, ഇരട്ടബിരുദ പ്രോഗ്രാമുകളായ എല്‍എല്‍എം(ഐപിആര്‍) പിഎച്ച്ഡി എന്നിവക്കുള്ള ഓണ്‍ലൈന്‍ പ്രവേശനപരീക്ഷ ഏപ്രില്‍ 30നാണ്.
എല്‍എല്‍എം, എംസിഎ, ത്രിവത്സര എല്‍എല്‍ബി, ബിടെക് ലാറ്ററല്‍ എന്‍ട്രി, എംഎസ്സി പ്രോഗ്രാമുകള്‍ക്കുള്ള ഓണ്‍ലൈന്‍ പ്രവേശനപരീക്ഷ മെയ് ഒന്നിനാണ്. എംബിഎക്ക് സിമാറ്റ്/മാറ്റ്/ഐഐഎം ക്യാറ്റ് സ്‌കോറും എംടെകിന് ഗേറ്റ് സ്‌കോറുള്ള വരെയുമാണ് പരിഗണിക്കുക. എംഫില്‍, പിഎച്ച്ഡി, ഡിപ്‌ളോമ കോഴ്‌സുകളിലേക്കുള്ള ഡാറ്റ് (ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റ്) തീയതി പിന്നീട്. ഇതിനുള്ള അപേക്ഷ ഫെബ്രുവരി 22വരെ അതത് വകുപ്പുകളില്‍നിന്നും ലഭിക്കും. അപേക്ഷാഫീസ് ഉള്‍പ്പടെയുള്ള വിവരംwww.cusat.ac.inwww.cusat.nic.in
വെബ്‌സൈറ്റുകളില്‍ ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇതു വിശദമായി വായിച്ചശേഷം മാത്രം ഓണ്‍ലൈനായി അപേക്ഷിക്കുക. 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി സർക്കാർ ഒപ്പിട്ട പി എം ശ്രീ വീണ്ടും നടപ്പാക്കാൻ നീക്കം....  (17 minutes ago)

സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 320 രൂപയുടെ കുറവ്  (50 minutes ago)

ചലച്ചിത്ര സംവിധായകനും അസി. എക്സൈസ് ഇൻസ്പെക്ടറുമായ ശ്രീജി ബാലകൃഷ്ണൻ കുഴഞ്ഞുവീണ്‌ മരിച്ചു  (1 hour ago)

കന്നഡ സിനിമാ-സീരിയൽ പ്രവർത്തകൻ ടി.ജി. നന്ദിഷ് അന്തരിച്ചു...  (1 hour ago)

നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റംകൊണ്ടുവരാനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ  (1 hour ago)

ഇടുക്കി കട്ടപ്പന ടൗണിലുണ്ടായ വാഹനാപകടത്തിൽ കാൽനടയാത്രക്കാരന് ദാരുണാന്ത്യം...  (2 hours ago)

പതിനാറാം കേരള നിയമസഭാ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ...  (2 hours ago)

മലവെള്ളപ്പാച്ചിൽ.... മുത്തപ്പൻപുഴ പാലം ഒലിച്ചുപോയി, വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കടന്നുപോകാൻ കഴിയാത്ത സ്ഥിതി  (2 hours ago)

പതിനാറാം കേരള നിയമസഭയുടെ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനായുള്ള വോട്ടെടുപ്പ് ആരംഭിച്ചു...  (2 hours ago)

പ്രതിപക്ഷ നേതാവായതോടെ പിണറായി വിജയന് നല്‍കിയിരുന്ന z+ സുരക്ഷ ഒഴിവാക്കി...  (3 hours ago)

എല്ലാം കൊണ്ടും മേളം... സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധിക്കായി മുദ്രാവാക്യം വിളിച്ച് എംഎൽഎ; എംഎൽഎയെ തിരുത്തി ഗവർണർ  (3 hours ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്....  (3 hours ago)

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ച കേസ് ... വ്യോമയാന വകുപ്പ് കുറവ് ചെയ്ത് പോലീസ് കുറ്റം കുറവ് ചെയ്ത റിപ്പോർട്ട് സമർപ്പിച്ചു, കേന്ദ്ര സർക്കാർ പ്രോസിക്യൂഷൻ അനുമതി ലഭിച്ചില്ലെന്ന  (3 hours ago)

  22 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചാമ്പ്യൻപട്ടമണിഞ്ഞത് ഈസ്റ്റ് ബംഗാൾ ഫുട്ബാൾ ടീം  (3 hours ago)

സൗദിയിലെ അൽ ഖസീമിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends