ഞാൻ ഒന്നും ചെയ്തിട്ടില്ല" കോടതിയിൽ 13-കാരിയുടെ നിലവിളി.. കട്ടയ്ക്ക് പ്രോസിക്യൂഷൻ..! അവളെ എനിക്ക് വേണ്ട സാറേ"

കരുവാറ്റ കൊലക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ ആലപ്പുഴ ജുവനൈല്‍ കോടതി ഉത്തരവിട്ടു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ വ്യവസ്ഥയില്ലെന്നും ഇത്തരത്തില്‍ മുന്‍കൂര്‍ കോടതിവിധികളില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് കോടതിയുടെ അസാധാരണ നടപടി. കൊലപാതകം നടന്ന സ്ഥലത്ത് തെളിവെടുപ്പിനും അന്വേഷണത്തിന്റെ ഭാഗമായി ആവശ്യമായ നടപടികള്‍ക്കുമായി കുട്ടികളെ പൊലീസ് കസ്റ്റഡിയില്‍ ലഭ്യമാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ൾ
ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ കുട്ടികളെ ലോക്കപ്പിലോ ജയിലിലോ പാര്‍പ്പിക്കരുതെന്ന വ്യവസ്ഥ മാത്രമാണുള്ളതെന്നും, അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിന് പൊലീസ് കസ്റ്റഡിയില്‍ നല്‍കുന്നതിനെ നിയമം പ്രത്യേകമായി വിലക്കുന്നില്ലെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ക്രിമിനല്‍ നടപടി ചട്ടത്തിലെ പ്രസക്തമായ വ്യവസ്ഥകള്‍ കൂടി പരിഗണിച്ചാണ് കുട്ടികളെ തെളിവെടുപ്പിനായി വിട്ടുനല്‍കാന്‍ കോടതി അനുമതി നല്‍കിയതെന്നാണ് വിവരം.
കേസിന്റെ അന്വേഷണത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ ലഭ്യമാക്കുന്നത് നിര്‍ണായകമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധ്യപ്പെടുത്തി. കുട്ടികള്‍ മാത്രമാണ് കേസിലെ പ്രതികള്‍. കൊലപാതകം നടന്നത് അടച്ചിട്ട വീട്ടില്‍ അര്‍ധരാത്രിയിലായതിനാല്‍ നേരിട്ടുള്ള ദൃക്‌സാക്ഷികളുമില്ല. ഈ സാഹചര്യത്തില്‍ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താന്‍ സാധിക്കാത്ത പക്ഷം അന്വേഷണത്തെയും തുടര്‍ന്നുള്ള വിചാരണയെയും അത് പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്.
കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളും പ്രായപൂര്‍ത്തിയാകാത്തവരാണെന്നതും ശ്രദ്ധേയമാണ്. പ്രതികളില്‍ 13 വയസ്സുകാരിയുമുണ്ട്. കുട്ടികള്‍ മാത്രം പ്രതികളായ ഒരു കൊലക്കേസ് എന്ന നിലയില്‍ തന്നെ ഇത് അപൂര്‍വമാണെന്നാണ് അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും വിലയിരുത്തല്‍.
കുട്ടികള്‍ നിയമത്തിന്റെ സംരക്ഷണം അര്‍ഹിക്കുന്നവരാണെന്നത് അംഗീകരിക്കുമ്പോഴും, ആ പരിരക്ഷയെ അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതിനോ ഗുരുതരമായ കുറ്റകൃത്യത്തിന്റെ തെളിവുകള്‍ മറച്ചുവയ്ക്കുന്നതിനോ ഉപയോഗിക്കാനാകില്ലെന്ന ശക്തമായ സന്ദേശമാണ് കോടതി നടപടിയിലൂടെ പുറത്തുവരുന്നതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കുട്ടികളെ ദുരുപയോഗം ചെയ്ത് ഗുരുതരമായ കുറ്റകൃത്യം നടത്തിയാല്‍ നിയമപരിരക്ഷയുടെ പേരില്‍ അന്വേഷണത്തില്‍ നിന്ന് പൂര്‍ണമായും ഒഴിവാകാനാകില്ലെന്ന നിലപാടാണ് ഈ ഉത്തരവിലൂടെ വ്യക്തമാകുന്നതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























