കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷക്ക് അപേക്ഷിക്കാം

ബിരുദയോഗ്യതയുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലെ വിവിധ തസ്തികകളിലേക്ക് നിയമനത്തിനായി നടത്തുന്ന കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ (ടയര്‍ 1) പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ഒന്നാംഘട്ട പരീക്ഷ 2015 മെയ് എട്ടിനോ 22നോ ആവശ്യമുള്ള പക്ഷം തുടര്‍ന്ന് വരുന്ന ശനി, ഞായര്‍ ദിവസങ്ങളിലോ വിവിധ ബാച്ചുകളായി നടത്തും. കേരളം കര്‍ണാടകം മേഖലയിലെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 14. 2016 ആഗസ്ത് ഒന്നിന് 18നും 27നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
വിശദവിവരങ്ങള്‍ കമ്മീഷന്റെ http://ssckkr.kar.nic.in, http://ssc.nic.in എന്നീ വെബ്‌സൈറ്റുകളിലും എംപ്‌ളോയ്‌മെന്റ് ന്യൂസിന്റെ 2016 ഫെബ്രുവരി 13–19 എഡിഷനിലും ലഭ്യമാണ്. http://ssconline2.g ov.in, http://sscregistra tion.nic.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























