കാലിക്കറ്റ് സര്‍വകലാശാല പ്രവേശനപരീക്ഷയ്ക്ക് 15വരെ അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലയുടെ പഠനവകുപ്പുകള്‍, സ്വാശ്രയകേന്ദ്രങ്ങള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ എം എസ് സി കംപ്യൂട്ടര്‍ സയന്‍സ്, എം എസ് സി ജനറല്‍ ബയോടെക്നോളജി, എം എസ് സി ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി, എംഎസ്ഡബ്ള്യു, എംസിജെ, എം എസ് സി അപ്ളൈഡ് സൈക്കോളജി, എം എസ് സി ക്ളിനിക്കല്‍ സൈക്കോളജി, എം എസ് സി ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി, എംപിഎഡ്, എം എസ് സി റേഡിയേഷന്‍ ഫിസിക്സ്, എംഎ ഫോക്ലോര്‍, എം എസ് സി എന്‍വയോണ്‍മെന്റല്‍ സയന്‍സ്, എം എസ് സി അപ്ളൈഡ് സുവോളജി, എം എസ് സി അപ്ളൈഡ് കെമിസ്ട്രി, എം എസ് സി സൈക്കോളജി, എം എസ് സി അപ്ളൈഡ് പ്ലാന്റ് സയന്‍സ്, എം എസ് സി അപ്ളൈഡ് ജിയോളജി എന്നീ പ്രവേശന പരീക്ഷകളുള്ള പിജി കോഴ്സുകള്‍ക്ക് 15വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക്: www.cuonline.ac.in. ഫോണ്‍: 0494 2407016, 2407017.
https://www.facebook.com/Malayalivartha