ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ)-അഡ്വാന്‍സ്ഡ് മെയ് 21ന്

വിവിധ ഐ ഐ ടി കാലിൽ പ്രവേശനത്തിനായുള്ള ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ)-അഡ്വാന്‍സ്ഡ് മെയ് 21നാണ് നടത്തുന്നത്. അപേക്ഷിക്കാനാവശ്യമായ നിശ്ചിത സ്കോറും മറ്റു വിവരങ്ങളും www.jeeadv.ac.in. എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ ആണ് പരീക്ഷ നടത്തുന്നത്. ജെഇഇ–മെയിനിൽ വിവിധ കാറ്റഗറികളിൽ ആദ്യം വരുന്ന 2,20,000 പേർക്കാണു ജെഇഇ –അഡ്വാൻസ്ഡ് എഴുതാൻ അവസരം കിട്ടുന്നത്. ഇതിൽ സ്‌ഥാനം പിടിക്കുന്നവർക്കു മുന്നിലാണ് ഐഐടികളുടെ കവാടം തുറക്കുക.
മൂന്നു മണിക്കൂർ ദൈർഘ്യമുള്ള രണ്ടു പാർട്ടുകളായാണ് ജെഇഇ –അഡ്വാൻസ്ഡ് നടത്തുന്നത്. രാവിലെ ഒമ്പതു മുതൽ പന്ത്രണ്ട് വരെയും ഉച്ച കഴിഞ്ഞ് രണ്ടു മുതൽ അഞ്ചു വരെയും. രണ്ടു പാർട്ടും നിർബന്ധമായും എഴുതണം. ഓരോ പാർട്ടിലും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. കോംപ്രിഹെൻഷൻ, റീസണിംഗ്, അനലിറ്റിക്കൽ എബിലിറ്റി എന്നിവ അളക്കുന്ന രീതിയിലുള്ളതായിരിക്കും ചോദ്യങ്ങൾ. ഒബ്ജക്ടീവ് മാതൃകയിലുള്ളതാണ് ചോദ്യങ്ങൾ. ചില ചോദ്യങ്ങൾക്കു നെഗറ്റീവ് മാർക്ക് ഉണ്ട്.
ഒരു വിദ്യാർഥിക്കു തുടർച്ചയായി രണ്ടു തവണ മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളു. 2016ൽ ജെഇഇ–അഡ്വാൻസ്ഡ് എഴുതിയവർക്കും ഇത്തവണ അപേക്ഷിക്കാം. 2016ൽ പ്ലസ്ടു പാസയവർക്കും 2017ൽ പ്ലസ്ടു എഴുതുന്നവർക്കും അപേക്ഷിക്കാം. കുറഞ്ഞത് 75 ശതമാനം മാർക്ക് നേടിയിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: www.jeea dv.ac.in.ഫോൺ: +91 44 22578220.
https://www.facebook.com/Malayalivartha