എം ജി സര്‍വകലാശാല പിജി പ്രവേശനത്തിനായുള്ള അപേക്ഷാ തീയതി നീട്ടി

എംജി സര്‍വകലാശാല വിവിധ പഠനവകുപ്പുകളിലെ പിജി പ്രവേശനപരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി 15 വരെ നീട്ടി. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ 27, 28 തീയതികളില്‍ പരീക്ഷ നടത്തും. വിവിധ എംഎ, എംഎസ്സി, എല്‍എല്‍എം, എംടിടിഎം, എംഎഡ് പ്രോഗ്രാമുകളിലേക്കാണ് പരീക്ഷ.
അവസാന സെമസ്റ്റര്‍ ഫലം കാത്തുനില്‍ക്കുന്നവര്‍ക്കും അപേക്ഷിക്കാം. www.cat.mgu.ac.in എന്ന വെബ്സൈറ്റില്‍ അപേക്ഷയും ഫീസും ഓണ്‍ലൈനായി സമര്‍പ്പിക്കാം. പരീക്ഷയുടെ കുറിച്ചുള്ള സംശയങ്ങൾക് വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha
























