രണ്ടാം സെമസ്റ്റർ എൽഎൽബി (ബിഎ, ബികോം, ബിബിഎ) പരീക്ഷകൾ ജൂണ് ഏഴിന് ആരംഭിക്കും

രണ്ടാം സെമസ്റ്റർ ബിഎ ക്രിമിനോളജി എൽഎൽബി, ബികോം എൽഎൽബി, ബിബിഎ എൽഎൽബി (2015 അഡ്മിഷൻ റെഗുലർ, 2015നു മുന്പുള്ള അഡ്മിഷൻ) ഡിഗ്രി പരീക്ഷകൾ ജൂണ് ഏഴിന് ആരംഭിക്കും. അപേക്ഷകൾ 15 വരെയും 50 രൂപ പിഴയോടെ 16 വരെയും 500 രൂപ സൂപ്പർ ഫൈനോടെ 18 വരെയും സ്വീകരിക്കും. റെഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ ഒരു പേപ്പറിനു 20 രൂപ വീതം (പരമാവധി 100) സിവി ക്യാന്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമെ അടയ്ക്കണം.
ഒന്നാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (റെഗുലർ, സപ്ലിമെന്ററി), അഞ്ചാം സെമസ്റ്റർ പഞ്ചവത്സര എൽഎൽബി (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകൾ ജൂണ് ഒന്നിന് ആരംഭിക്കും. അപേക്ഷകൾ 16 വരെയും 50 രൂപ പിഴയോടെ 17 വരെയും 500 രൂപ സൂപ്പർ ഫൈനോടെ 19 വരെയും സ്വീകരിക്കും. റെഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ ഒരു പേപ്പറിനു 20 രൂപ വീതം (പരമാവധി 100) സിവി ക്യാന്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടയ്ക്കണം.
https://www.facebook.com/Malayalivartha
























