Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സർക്കാർ ഉദ്യോഗസ്ഥർക്ക് മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാൻ ഇനി എൻ.ഒ.സി. വേണ്ട......

24 DECEMBER 2019 04:14 PM IST
മലയാളി വാര്‍ത്ത

പി.എസ്.സി. അപേക്ഷ ക്ഷണിക്കുമ്പോൾ ഉദ്യോഗാർഥികൾക്കൊപ്പം സാധാരണ സർക്കാർ ഉദ്യോഗസ്ഥരും അപേക്ഷിക്കുന്ന പതിവുണ്ട്. ഇങ്ങനെ സർക്കാർ ഉദ്യോഗസ്ഥർക്ക് പി.എസ്.സി. വഴി മറ്റുതസ്തികകളിൽ അപേക്ഷിക്കാൻ വകുപ്പുമേധാവിയുടെ നിരാക്ഷേപപത്രം (എൻ.ഒ.സി.) വേണമെന്ന നിബന്ധന നിലവിൽ ഉണ്ട്. എന്നാൽ ഇപ്പോൾ ഈ നിബന്ധനയിൽ ഇളവ് നൽകാൻ തീരുമാനമായിട്ടുണ്ട് .

ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ സയന്റിഫിക് ഓഫീസറായി ജോലി നോക്കുന്ന മലപ്പുറം വെള്ളേരി ചെമ്രക്കാട്ടൂർ സ്വദേശിനി വി. മിനി കോളേജ് അധ്യാപക ഒഴിവിലേക്ക് അപേക്ഷിച്ച് ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടെങ്കിലും വകുപ്പ് മേധാവിയുടെ സമ്മതപത്രം അപേക്ഷാ തീയതിക്ക് ശേഷമുള്ളതായതിനാൽ സ്വീകരിക്കാനാവില്ലെന്നും മേധാവിയുടെ അനുമതിയില്ലാതെ അപേക്ഷിച്ചതിന് ശിക്ഷാനടപടി സ്വീകരിമെന്നും പി.എസ്.സി. ഇവരെ അറിയിച്ചിരുന്നു. ഇതിന്മേൽ കൊടുത്ത പരാതിയിലാണ് മുഖ്യമന്ത്രി നടപടി സ്വീകരിക്കാൻ ഉത്തരവായത്

മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് ഉത്തരവ് അടുത്തമാസം പൊതുഭരണവകുപ്പ് പുറത്തിറക്കും. ഇതിനായി പി.എസ്.സി. ചട്ടങ്ങളിലോ മാർഗരേഖകളിലോ ഭേദഗതി ആവശ്യമെങ്കിൽ മൂന്നുമാസത്തിനകം നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. ഇക്കാര്യം നിയമവകുപ്പ് പരിശോധിച്ചുവരുകയാണ്......

ഏതെങ്കിലും വകുപ്പിൽ എൻ.ഒ.സി. കൂടിയേതീരുവെങ്കിൽ നിയമനം ലഭിച്ചശേഷം നിശ്ചിതമാതൃകയിലുള്ള ഫോറത്തിൽ സമർപ്പിച്ചാൽ മതിയെന്ന നിർദേശവും മുഖ്യമന്ത്രി മുന്നോട്ടു മുന്നോട്ടുവെച്ചു. അഡ്വൈസ് മെമ്മോയോടൊപ്പം ഇതിനുള്ള നിർദേശം നൽകണം.

പി.എസ്.സി. അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷിക്കുന്ന ഉദ്യോഗസ്ഥരിൽ നിയമനം ലഭിക്കുക പത്തോ അമ്പതോ പേർക്കുമാത്രമാവും....... എന്നാൽ നിരാക്ഷേപപത്രത്തിനുള്ള അപേക്ഷകൾ അടങ്ങിയ ആയിരക്കണക്കിന് ഫയലുകളാണ് ജില്ലാതലംമുതൽ സംസ്ഥാനതലംവരെ വിവിധ സർക്കാർ ഓഫീസുകളിൽ കൈകാര്യംചെയ്യേണ്ടിവരുന്നത്... ഇത്തരം സാങ്കേതികതയുടെ പേരിൽ അർഹതയുള്ള പല ഉദ്യോഗാർഥികളുടെയും അപേക്ഷകൾ പി.എസ്.സി. തള്ളുന്നതായി പരാതി ഉയർന്നിരുന്നു. എൻ.ഒ.സി. വേണ്ടെന്നുവെക്കുന്നതോടെ ഇത്തരം പരാതികളും കേസുകളും ഒഴിവാക്കാനാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (1 hour ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (2 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (2 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (2 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (2 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (2 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (3 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (4 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (4 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (4 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (4 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (5 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (5 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (5 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (6 hours ago)

Malayali Vartha Recommends