Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് ജനുവരി 12ന്.... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്

2020 ൽ ധാരാളം തസ്തികകളിലേക്ക് പരീക്ഷകള്‍ നടത്താനുള്ള ഒരുക്കത്തിലാണ് പി.എസ്.സി. ഇന്ന് ലക്ഷക്കണക്കിന് യുവതീയുവാക്കളുടെ സ്വപ്‌നമാണ് ഒരു സര്‍ക്കാര്‍ ജോലി. മാന്യമായ വേതനവും അന്തസും അഭിമാനവും പ്രധാനം ചെയ്യുന്നതോടൊപ്പം തൊഴില്‍ സുരക്ഷയും നല്‍കുന്നു എന്നതാണ് സര്‍ക്കാര്‍ ജോലിയെ ആകര്‍ഷകമാക്കുന്നത്

22 JANUARY 2020 03:22 PM IST
മലയാളി വാര്‍ത്ത

2020 ൽ ധാരാളം തസ്തികകളിലേക്ക് പരീക്ഷകള്‍ നടത്താനുള്ള ഒരുക്കത്തിലാണ് പി.എസ്.സി. ഇന്ന് ലക്ഷക്കണക്കിന് യുവതീയുവാക്കളുടെ സ്വപ്‌നമാണ് ഒരു സര്‍ക്കാര്‍ ജോലി. മാന്യമായ വേതനവും അന്തസും അഭിമാനവും പ്രധാനം ചെയ്യുന്നതോടൊപ്പം തൊഴില്‍ സുരക്ഷയും നല്‍കുന്നു എന്നതാണ് സര്‍ക്കാര്‍ ജോലിയെ ആകര്‍ഷകമാക്കുന്നത്

അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരങ്ങളുടെ പെരുമഴയാണ് 2020 ഒരുക്കുന്നത് . എല്‍.ഡി.സി, ലാസ്റ്റ് ഗ്രേഡ്, കെ.എ.എസ്, കോളേജ് അധ്യാപകര്‍, എല്‍.പി, യു.പി ടീച്ചര്‍ എന്നിവ ഉള്‍പ്പെടെ വിവിധ തസ്തികകളിലാണ് പരീക്ഷകള്‍ നടത്തുന്നത്. 2020ല്‍ പി.എസ്.സി നടത്തുന്ന പ്രധാനപ്പെട്ട പരീക്ഷകള്‍ ഇനി പറയുന്നവയാണ്

ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍:
ഫെബ്രുവരി ഒന്നിനാണ് സഹകരണ വകുപ്പിലെ ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ പരീക്ഷ നടക്കുന്നത്. 80,515 പേര്‍ പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കണ്‍സ്യൂമര്‍ ഫെഡില്‍ മാനേജര്‍ ഗ്രേഡ് രണ്ട്, അപ്പക്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളില്‍ മാനേജര്‍ ഗ്രേഡ് രണ്ട് പരീക്ഷകളും ഇതോടൊപ്പം നടക്കും.

കെ.എ.എസ്:
ഈ വര്‍ഷത്തെ ഏറ്റവും പ്രധാന പരീക്ഷകളില്‍ ഒന്നും ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരുന്ന് ലഭിച്ച അവസരവുമായ കെ.എ.എസ് പരീക്ഷ ഫെബ്രുവരി 22 നാണ് നടക്കുന്നത്. 100 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളാണ് പ്രിലിമിനറി പരീക്ഷക്ക് ഉള്ളത്. ഇതില്‍ നിശ്ചിത മാര്‍ക്ക് വാങ്ങുന്നവര്‍ക്ക് വിവരാണത്മക മെയിന്‍ പരീക്ഷ നടത്തും.

തുടര്‍ന്ന് അഭിമുഖവും നടക്കും. 2020 നവംബറോടെ ആദ്യ ലിസ്റ്റ് പ്രസിദ്ധീകരിക്കും. മൂന്ന് സ്ട്രീമുകളിലായി 5,76,243 പേരാണ് അപേക്ഷകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേരളത്തില്‍ ഈ തസ്തികയില്‍ ആദ്യമായാണ് നിയമനം നടത്തുന്നത്. കെ.എ.എസ് വിജ്ഞാപനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ https://www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്

എല്‍.ഡി.സി:
ജൂണ്‍ മാസത്തോടെ വിവിധ വകുപ്പുകളില്‍ പി.എസ്.സി എല്‍.ഡി ക്ലര്‍ക്ക് പരീക്ഷ നടത്തും എന്ന് പി എസ് സി അറിയിച്ചിട്ടുണ്ട് . 14 ജില്ലകളില്‍ നിന്നും 17,58,338 പേർ അപേക്ഷ നല്‍കിയിട്ടുണ്ട് . ഇപ്പോഴുള്ള റാങ്ക് ലിസ്റ്റ് അവസാനിക്കുന്നതോടെ പുതിയ ലിസ്റ്റ് നിലവില്‍ വരും. ജനറല്‍ നോളജ്, കേരള നവോത്ഥാനം, ഇംഗ്ലീഷ്, കണക്ക് തുടങ്ങിയ വിഷയങ്ങളാവും പരീക്ഷാ സിലബസില്‍ ഉണ്ടാവുക.

അധ്യാപകര്‍:
വിവിധ വിഷയങ്ങളിലുള്ള കോളജ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 15 ആയിരുന്നു . ജൂണ്‍ മാസത്തിന് ശേഷമാവും പരീക്ഷ. പി.എസ്.സിയുടെ വെബ്‌സൈറ്റില്‍ സിലബസ് ലഭ്യമാണ്.

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ്:

വിവിധ വകുപ്പുകളില്‍ എല്‍.ജി.എസ് തസ്തികയിലേക്കുള്ള വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും. ഏഴാം ക്ലാസ് ജയിച്ചവര്‍ക്കാണ് അവസരം. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയില്ല. കഴിഞ്ഞ തവണ 8,54,811 പേരാണ് അപേക്ഷ നല്‍കിയത്. ഈ വര്‍ഷം അവസാനത്തോടെയേ പരീക്ഷ നടക്കൂ.

സിവില്‍ പോലീസ് ഓഫീസര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എല്‍.പി- യു.പി ടീച്ചര്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ തുടങ്ങിയ തസ്തികയിലേക്കുള്ള പരീക്ഷയും ഈ വര്‍ഷം തന്നെ പി.എസ്.സി നടത്തുമെന്നാണ് വിവരം. തീയതി പ്രഖ്യാപിച്ച എല്ലാ പരീക്ഷകളുടേയും സിലബസ് പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ദിവസവും ചുരുങ്ങിയത് അഞ്ച് മണിക്കൂര്‍ പഠനത്തില്‍ മുഴുകാന്‍ സാധിച്ചാല്‍ തീര്‍ച്ചയായും പി എസ് സി എന്ന കടമ്പ നിങ്ങൾക്കും എളുപ്പം കടക്കാം .പി.എസ്.സി പരീക്ഷ തയ്യാറെടുപ്പിന്റെ ആണിക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്നതാണ് മുന്‍വര്‍ഷ ചോദ്യപ്പേപ്പറുകള്‍ ചെയ്ത് നോക്കി പരീശിലിച്ച് പഠിക്കുക എന്നത്.

മുന്‍വര്‍ഷ ചോദ്യങ്ങളിൽ നിന്നും ധാരാളം ചോദ്യങ്ങൾ എല്ലാ പി എസ സി പരീക്ഷകളിലും ആവർത്തിച്ച് ചോദിക്കാറുണ്ട് .ദിവസവും പത്രം നന്നായി വായിക്കുന്നവർക്ക് ആനുകാലിക ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ പ്രയാസം വരില്ല ..കണക്ക്-മെന്‍ല്‍ എബിലിറ്റി, ഇംഗ്ലീഷ്, മലയാളം, ഐടി തുടങ്ങിയ വിഷയങ്ങൾക്കും തുല്യ പ്രാധാന്യം നൽകി തന്നെ പഠിക്കേണ്ടതുണ്ട്.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനത്തിന്റെ രണ്ട് ടയറുകളും പൊട്ടിത്തെറിച്ചു....  (10 minutes ago)

മലിനീകരണം അപകടകരമായ രീതിയിൽ ഉയർന്നു..  (30 minutes ago)

സ്വർണവിലയിൽ നേരിയ ...  (44 minutes ago)

ബസും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ്  (50 minutes ago)

റെയിൽ ഗതാഗതത്തെയും മൂടൽമഞ്ഞും തണുപ്പും സാരമായി ബാധിച്ചു  (1 hour ago)

വിസി നിയമനം; കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത ഒരു കോമഡി ഷോയ്ക്ക് അവസാനമായി; ആഞ്ഞടിച്ച് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല  (1 hour ago)

210 കോടി രൂപയായതായി ദേവസ്വം ബോർഡ്  (1 hour ago)

സാമ്പത്തിക ബാധ്യത...ചാലക്കുടിയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു  (1 hour ago)

രാത്രിക്ക് രാത്രി രാഹുൽ കൊച്ചിയിൽ ജസ്റ്റിസ് ബാബുവിന് മുന്നിൽ..!ഹൈക്കോടതിയിൽ നേരിട്ട് രാഹുൽ ഈശ്വർ അടിച്ച് പിരിഞ്ഞു..?!  (1 hour ago)

കാഴ്ച്ച മറച്ച് കോടമഞ്ഞ് .... ആകർഷണമായി പോതമേട് വ്യൂ പോയിന്റ്  (2 hours ago)

ചൈനീസ് ജിപി എസുമായി നാവിക താവളത്തിനടുത്ത് കടൽക്കാക്ക  (2 hours ago)

വെനിസ്വേലയിൽ വീണ്ടും യുഎസ് ആക്രമണം  (2 hours ago)

10 വർഷം പിന്നിട്ട ഡീസൽ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ സുപ്രീംകോടതി അനുമതി.  (2 hours ago)

ധാക്കയിലെ വിസ അപേക്ഷാ കേന്ദ്രം ഇന്ത്യ അടച്ചുപൂട്ടി  (2 hours ago)

ഇനി ടോൾ പ്ലാസകളിൽ കാത്തിരിക്കേണ്ടിവരില്ല...  (3 hours ago)

Malayali Vartha Recommends