സംസ്ഥാന പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിയില്‍ അന്വേഷണ ഉദ്യോഗസ്ഥ നിയമനം: മൂന്നാഴ്‌ചക്കകം നടപടി പൂര്‍ത്തിയാക്കണമെന്ന നിർദ്ദേശവുമായി ഹൈകോടതി

സംസ്ഥാന പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിയില്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള നടപടി മൂന്നാഴ്‌ചക്കകം പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി.
പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതികള്‍ പരിഗണിക്കുന്ന അതോറിറ്റിയില്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ആവശ്യവുമായി വെങ്ങോല സ്വദേശിയും റോഡ് ആക്സിഡന്‍റ് ഫോറം ഉപദേശകസമിതി അംഗവുമായ ജാഫര്‍ഖാന്‍ നല്‍കിയ ഹരജിയില്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്.
പൊലീസിനെതിരെ പരാതികള്‍ പെരുകുന്ന സാഹചര്യത്തില്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നായിരുന്നു ഹർജിക്കാർ ആവശ്യം ഉന്നയിച്ചത്. അതോറിറ്റിക്ക് ലഭിക്കുന്ന പരാതികള്‍ വിശദമായി അന്വേഷിക്കാന്‍ സംസ്ഥാനതലത്തില്‍ ഒരു മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്റെ നിയമനത്തിന് സര്‍ക്കാര്‍ തീരുമാനമെടുത്തെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള നടപടി തുടങ്ങിയതായി സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടവര്‍ക്ക് 2021 ജൂലൈ 26ന് ഇന്‍റര്‍വ്യൂ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും സെലക്ഷന് കമ്മിറ്റിയിലെ ഒരംഗത്തിന്റെ അസൗകര്യം മൂലം മാറ്റിവെക്കേണ്ട സ്ഥിതി ആയിരിക്കുകയാണ്.
കമ്മിറ്റി പുനഃസംഘടിപ്പിച്ചശേഷം പുതിയ അഭിമുഖം നടത്തുമെന്നും അറിയിച്ചു. തുടര്‍ന്നാണ് മൂന്നാഴ്ചക്കകം നടപടി പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിച്ചത്. ഹരജി മൂന്നാഴ്ചക്കുശേഷം പരിഗണിക്കാന്‍ മാറ്റി.
https://www.facebook.com/Malayalivartha



























