കൈ നിറയെ അവസരങ്ങൾ .. എംപിഎച്ച് ടെക്‌നിക്കല്‍ കമ്പനിയില്‍ യുഎഇയിലും സൗദിയിലും ഖത്തറിലും റിക്രൂട്ട്‌മെന്റ്..നേരിട്ട് നിയമനം ..ഇടനിലക്കാരില്ല ..ലോകത്തിലെ ഏറ്റവും വലിയ ഓയില്‍ ഫീല്‍ഡ് സര്‍വ്വീസ് കമ്പനികളില്‍ ഒന്നായ ഹാലിബര്‍ട്ടണ്‍ കമ്പനിയിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

കൊവിഡ് വ്യാപനത്തിന് ശേഷം ഗള്‍ഫ് മേഖല തിരിച്ചുവരവിന്റെ പാതയില്‍ ആണ് എന്നത് തൊഴിലന്വേഷകർക്ക് ഏറെ സന്തോഷം പകരുന്ന വാർത്ത തന്നെയാണ് . രാജ്യത്ത് അവശേഷിക്കുന്ന ഭൂരിപക്ഷം പേര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞു എന്നതാണ് ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളുടേയും ആത്മവിശ്വാസം. അതോടെ ഒരിടയ്ക്ക് നിര്‍ത്തിവച്ചിരുന്ന റിക്രൂട്ട്‌മെന്റുകളെല്ലാം വീണ്ടും ആരംഭിച്ചിരിക്കുകയാണ്
ഗള്‍ഫ് രാജ്യങ്ങളില്‍ ഇപ്പോള്‍ റിക്രൂട്ട്‌മെന്റ് നടക്കുന്ന ചില കമ്പനികളിലെ ഒഴിവുകള്‍ പരിശോധിക്കാം...
എംപിഎച്ച് ടെക്‌നിക്കല്‍ കമ്പനിയില്‍ യുഎഇയിലും സൗദിയിലും ഖത്തറിലും ആണ് ഒഴിവുകള്‍ ഉള്ളത്
യുഎഇ യിൽ ഉള്ള ഒഴിവുകൾ
1. ടെസ്റ്റിങ് ആന്റ് കമ്മീഷനിങ് എന്‍ജിനീയര്‍
2. സീനിയര്‍ പ്രൊജക്ട് മാനേജര്‍
3. മാക്‌സിമോ എക്‌സ്‌പെര്‍ട്ട്
4. സൈബര്‍ സെക്യൂരിറ്റി ലീഡ്
5. എന്‍ഒസി ഇന്‍സ്‌പെക്ടര്‍
6. സൈബര്‍ സെക്യൂരിറ്റി ലീഡ് ട്രെയ്‌നര്‍
എന്നിവയും ഖത്തറിൽ
1. സീനിയര്‍ മെത്തേഡ്‌സ് ആന്റ് റിപ്പോര്‍ട്ടിങ് എന്‍ജിനീയര്‍
2. എസ്ടിആര്‍ / പിവിവി സൂപ്പര്‍വൈസര്‍
3. പ്രൊജക്ട് എന്‍ജിനീയര്‍
4. സിവില്‍ ആന്റ് സ്ട്രക്ചറല്‍ ലീഡ്
5. ഫാബ്രിക്കേഷന്‍ സൈറ്റ് ലീഡ്
6. മെക്കാനിക്കല്‍ പാക്കേജ് ലീഡ് - ഷെയേല്‍ഡ് റിസോഴ്‌സ്
7. ക്യുസി സൂപ്രണ്ട്
8. ഡബ്ല്യു എച്ച്പി മെറ്റീരിയല്‍ കണ്‍ട്രോളര്‍
9. റോട്ടേറ്റിങ് എക്യുപ്‌മെന്റ് എന്‍ജിനീയര്‍
10. സീനിയര്‍ പ്രൊജക്ട് മാനേജര്‍
11. സീനിയര്‍ റിക്രൂട്ടര്‍/ ജൂനിയര്‍ ക്ലയിന്റ് മാനേജര്‍
ബെഹ്‌റെയ്‌നിൽ
ബിസിനസ് ഡെവലപ്‌മെന്റ് മാനേജറുടെ ഒരൊഴിവും സൗദി അറേബ്യയിൽ സീനിയര്‍ പ്രൊജക്ട് മാനേജരുടെ ഒഴിവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും
https://www.gulfjobcareers.com/mph-technical-services-jobs/ എന്ന ലിങ്ക് കാണുക
അടുത്തതായി ഹാലിബര്‍ട്ടണ്‍ കമ്പനിയിലെ ഒഴിവുകൾ ഏതൊക്കെയാണെന്ന് നോക്കാം ..ലോകത്തിലെ ഏറ്റവും വലിയ ഓയില്‍ ഫീല്‍ഡ് സര്‍വ്വീസ് കമ്പനികളില്‍ ഒന്നാണ് ഹാലിബര്‍ട്ടണ്‍ കമ്പനി. എഴുപതില്‍ പരം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹാലിബര്‍ട്ടണ്‍ ഒരു അമേരിക്കന്‍ കമ്പനിയാണ്. നൂറ് കണക്കിന് സഹസ്ഥാപനങ്ങളും ബ്രാന്‍ഡുകളും ആണ് ഇവര്‍ക്ക് ലോകമെമ്പാടുമായിട്ടുള്ളത്.
അരലക്ഷത്തിലേറെ പേര്‍ വിവിധ രാജ്യങ്ങളിലായി ഹാലിബര്‍ട്ടണില്‍ ജോലി ചെയ്യുന്നുണ്ട്. അമേരിക്കയിലെ ഹൂസ്റ്റണിലും യുഎഇയിലെ ദുബായിലും ആയിട്ടാണ് ഇവരുടെ ആസ്ഥാനങ്ങള്‍. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഇറാഖ്, യുഎസ്എ, യുകെ, ഇന്ത്യ, സിംഗപ്പൂര്‍, മലേഷ്യ, കാനഡ എന്നിവിടങ്ങളിലായി എഴുപത്തിൽ പരം തസ്തികയിലേക്ക് നിരവധി ഒഴിവുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അപേക്ഷ സമർപ്പിക്കാനും വിശദ വിവരങ്ങൾക്കും ഹാലിബർട്ടണിന്റെ ഔദ്യോഗിക വെബ്സൈറ്റ് മാത്രം ഉപയോഗിക്കുക. https://jobs.halliburton.com/
https://www.facebook.com/Malayalivartha



























