പശ്ചിമേഷ്യയില്‍ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട മരുന്ന് നിര്‍മാതാക്കളില്‍ ഒന്നായ ജള്‍ഫര്‍ ഫാര്‍മസ്യൂട്ടിക്കല്‍സിൽ 38 തസ്തികകളിലേയ്ക്കായി നിരവധി ഒഴിവുകൾ ..കമ്പനി നേരിട്ട് നിയമനം ...കമ്പനി വെബ്സൈറ്റിൽ അപേക്ഷിക്കേണ്ടത് ഇങ്ങനെ

പശ്ചിമേഷ്യയില്‍ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട മരുന്ന് നിര്‍മാതാക്കളില്‍ ഒന്നായ ജള്‍ഫര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് 38 തസ്തികകളിലേയ്ക്കായി നിരവധി ഒഴിവുകളാണ് റിപ്പോർട് ചെയ്തിട്ടുള്ളത്. വിദേശത്തു ജോലി വേണമെന്ന് ആഗ്രഹിക്കുന്നവർ ഈ അവസരം പാഴാക്കിക്കളയരുത് . ഇടനിലക്കാരില്ലാതെ കമ്പനി നേരിട്ട് നടത്തുന്ന നിയമനമാണ്. .
യുഎഇയിലെ റാസല്‍ ഖൈമയാണ് ജള്‍ഫര്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ആസ്ഥാനം. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി മരുന്ന് നിര്‍മാണ മേഖലയില്‍ സജീവമായ ജള്‍ഫര്‍ ഫാര്‍മസ്യൂട്ടിക്കല്‍സിൽ നിലവിൽ അയ്യായിരത്തിലേറെ ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
യുഎഇയില്‍ മാത്രമല്ല സൗദിയിലും ഇവര്‍ക്ക് മരുന്ന് നിര്‍മാണശാലകള്‍ ഉണ്ട്. ജനറല്‍ മെഡിസിന്‍സ്, ജള്‍ഫര്‍ ഡയബെറ്റിസ് സൊല്യൂഷന്‍സ്, ജള്‍ഫര്‍ ലൈഫ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ഇവരുടെ ഉത്പന്നങ്ങള്‍ പുറത്തിറങ്ങുന്നത്.
1980 ല്‍ ആണ് കമ്പനി സ്ഥാപിതമായപ്പോൾ വെറും 30 മരുന്നുകള്‍ മാത്രം നിര്‍മിക്കാനുള്ള അനുമതി മാത്രമാ യിരുന്നു ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് ഇവർക്ക് ലഭിച്ചത്. അതും നാല് വര്‍ഷത്തേക്ക് മാത്രമേ ഈ അനുമതി ഉണ്ടായിരുന്നുള്ളു . .എന്നാൽ 1990 കളില്‍ എത്തിയപ്പോഴേയ്ക്കും ജള്‍ഫര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആഗോള വിപണിയില്‍ സാന്നിധ്യം ഉറപ്പിച്ച് തുടങ്ങി. അന്ന് തുടങ്ങിയ വളർച്ച ഇപ്പോഴും കമ്പനി തുടരുന്നു.
1990 നു ശേഷം ഒരു ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡിവിഷനും ജള്‍ഫര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആരംഭിച്ചു- പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും മരുന്നുകള്‍ എത്തിക്കുന്നതിനായിരുന്നു ഇത്. 2011 ആയപ്പോഴേക്കും ഒരു ബില്യണ്‍ ദിര്‍ഹത്തിന്റെ വില്‍പന നടത്തുന്ന വമ്പന്‍ കമ്പനിയായി മാറുകയും ചെയ്തു. 2015 ല്‍ ബംഗ്ലാദേശിലും ഇവര്‍ മരുന്നുനിര്‍മാണ ശാല തുടങ്ങിയിരുന്നു. 2018 ല്‍ യുഎഇയിലെ ഒന്നാം നമ്പര്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായി ഇവരെ റാങ്ക് ചെയ്തിരുന്നു.
അതുകൊണ്ട് ഈ മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ധൈര്യപൂർവം ജള്‍ഫര്‍ ഫാര്‍മസ്യൂട്ടിക്കല്‍സിൽ ജോലിയ്ക്ക് പരിശ്രമിക്കാവുന്നതാണ് ..നിലവില്‍ യുഎഇയില്‍ മാത്രമാണ് ഒഴിവുകള്‍. ഒമാനില്‍ ഒരു ഒഴിവ് ഉണ്ടെങ്കിലും അത് ഒമാന്‍ സ്വദേശികള്‍ക്ക് മാത്രമുള്ളതാണ്.
യു എ ഇ യിൽ ഉള്ള ഒഴിവുകൾ ഇവയാണ്
1. പോര്‍ട്ട് ഫോളിയോ മാനേജര്‍
2. പ്രൊഡക്ഷന്‍ ടെക്‌നീഷ്യന്‍- ജള്‍ഫര്‍ XII
3. സീനിയര്‍ ഇന്റേണല്‍ ഓഡിറ്റര്‍
4. ടീം ലീഡര്‍- ആര്‍എ
5. അസോസിയേറ്റ്- അനലിറ്റിക്കല്‍ ടെക്‌നോളജി ട്രാന്‍സ്ഫര്‍
6. ട്രെയ്‌നീ- എഎസ് ആന്റ് ടി
7. സീനിയര്‍ സ്‌പെഷ്യലിസ്റ്റ്/ ടീം ലീഡര്‍- ട്രഷറി
8. സീനിയര്‍ റിസര്‍ച്ച് സയന്റിസ്റ്റ്
9. ടീം ലീഡര്‍- ഫോര്‍മുലേഷന്‍
10. എന്‍ജിനീയര്‍- ഇലക്ട്രോണിക്‌സ്
11. മാനേജര്‍- അനലിറ്റിക്കല്‍ ടെക്‌നോളജി ട്രാന്‍സ്ഫര്‍
12. എആര്‍ ടീം ലീഡര്‍- മെത്തേഡ് വാലിഡേഷന്‍/ ഡെവലപ്‌മെന്റ്
13. സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ്- I
14. സീനിയര്‍ ടെക്‌നീഷ്യന്‍ (ഷിപ്പിങ് റീപ്ലേസ്‌മെന്റ്)
15. വര്‍ക്കര്‍ (ഫിസിക്കല്‍ ലാബ് റീപ്ലേസ്‌മെന്റ്)
16. ജൂനിയര്‍ സ്‌പെഷ്യലിസ്റ്റ്- ഐപിസി
17. പ്രൊസെസ് ലീഡ്- ഇന്‍സ്‌പെക്ഷന്‍ റെഡിനെസ്സ്
18. പ്രൊസസ് ലീഡ്- എന്‍ജിനീയറിങ് ഓവര്‍ സൈറ്റ്
19. പ്രൊസസ് ലീഡ്- കംപ്ലെയ്ന്റ് ആന്റി റീകോള്‍
20. പ്രൊസസ് ലീഡ്- ക്യുഎ / ആര്‍എ
21. ടീം ലീഡര്‍- എന്‍ജിനീയറിങ് കംപ്ലയന്‍സ്
22. ടീം ലീഡര്‍- ഇന്‍സ്ട്രുമെന്റേഷന്‍
23. ക്ലീനര്‍
24. സീനിയര്‍ എന്‍ജിനീയര്‍- ഇലക്ട്രോണിക്‌സ് / ഓട്ടൊമേഷന്‍
25. ഹെല്‍പര്‍- പ്രൊഡക്ഷന്‍
26. പ്രൊഡക്ഷന്‍ ടെക്‌നീഷ്യന്‍
27. പ്രൊഡക്ഷന്‍ ഫാര്‍മസിസ്റ്റ്
28. ടെക്‌നീഷ്യന്‍
29. സ്റ്റോര്‍ സൂപ്പര്‍വൈസര്‍
30. സ്റ്റോര്‍ വര്‍ക്കര്‍
31. സ്‌റ്റോര്‍ ക്ലീനര്‍
32. പ്രൊഡക്ഷന്‍ ടെക്‌നീഷ്യന്‍- ജള്‍ഫര്‍ VII ബയോടെക്‌നോളജി
33. മെഷീന്‍ ഓപ്പറേറ്റര്‍
34. ക്യുഎ മാനേജര്‍- നോണ്‍ സ്‌റ്റെറൈല്‍ ലിക്യുഡ്‌സ്
35. പ്രൊസസ് ലീഡ്- ക്യുസി ഓവര്‍സൈറ്റ് ആന്റ് ക്യുഐപി ക്യു
36. മാനേജര്‍- മാനുഫാക്ചറിങ് ഐടി
37. ടീം ലീഡര്‍- മൈക്രോ ബയോളജി
38. മെഷീന്‍ ഓപ്പറേറ്റര്‍ - പാക്കേജിങ്.
ജൾഫർ ഫാർമസ്യൂട്ടിക്കൽസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രം ജോലികൾക്ക് അപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക്
http://www.julphar-careers.com/julphar_careers/career_search.aspx സന്ദർശിക്കുക. അപേക്ഷയും സി വിയും
careers@julphar.net ൽ അയക്കേണ്ടതാണ്
https://www.facebook.com/Malayalivartha



























