ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളില്‍ ഒന്നായ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ഒട്ടേറെ ഒഴിവുകള്‍... വിവിധ ഒഴിവുകളിലേക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാനുള്ള കൂടുതൽ വിവരങ്ങൾ ഇതാ

ഖത്തറിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള വിവിധ ഒഴിവുകളിലേക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാൻ ഈ വിഡിയോ കാണൂ
ഖത്തറിലെ ഏക അന്താരാഷ്ട്ര വിമാനത്താവളം ആണ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ട് . തലസ്ഥാന നഗരമായ ദോഹയില്‍ ആണ് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ട് . നേരത്തേ ദോഹ അന്താരാഷ്ട്ര വിമാനത്താവളമായിരുന്നു ഖത്തറിലെ അന്താരാഷ്ട്ര വിമാനത്താവളം.
പിന്നീട് യാത്രക്കാരുടെ ബാഹുല്യം നിമിത്തം നിർമ്മിച്ചതാണ് ഹമദ് വിമാനത്താവളം. തുടക്കത്തിൽ ന്യൂ ദോഹ അന്താരാഷ്ട്ര വിമാനത്താവളം എന്നാണ് അറിയപ്പെട്ടിരുന്നത് .. 2009 ൽ തുറക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്എങ്കിലും നിർമ്മാണത്തിൽ നേരിട്ട കാലതാമസം കരണം 2014 ഏപ്രില്‍ 30 ന് ആയിരുന്നു ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഔദ്യോഗികമായി പ്രവര്‍ത്തനം തുടങ്ങിയത്.
ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിമാനത്താവളങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞു ഹമദ് വിമാനത്താവളം . സ്‌കൈട്രാക്‌സിന്റെ വാര്‍ഷിക റാങ്കിങ് പ്രകാരം സിംഗപ്പൂര്‍ ഷാംഗി വിമാനത്താവളത്തിനുണ്ടായിരുന്ന ഒന്നാം സ്ഥാനം 2021 ല്‍ ഹമദ് വിമാനത്താവളത്തിന് ലഭിച്ചു
കൊവിഡ് സാഹചര്യത്തിൽ വൃത്തിയുടെ കാര്യത്തിലും സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തിലും ഹമദ് വിമാനത്താവളത്തിന് , സ്കൈട്രാക്സ് നൽകിയിട്ടുള്ളത് ഫൈവ് സ്റ്റാർ റേറ്റിങ് ആണ് . നിലവില്‍ 37 വിമാന കമ്പനികളാണ് ഇവിടെ നിന്ന് സര്‍വ്വീസ് നടത്തുന്നത് .ഖത്തർ എയർവേയ്സ് ആണ് ഓപ്പറേറ്റർമാർ
ഗൾഫ് മേഖലയിൽ കോവിഡ് നിയന്ത്രണ വിധേയമായി വരുന്ന സാഹചര്യത്തിൽ ഒട്ടേറെ ഒഴിവുകള്‍ ആണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അവ ഇങ്ങനെയാണ്
1 . സീനിയര്‍ മാനേജര്‍- സേഫ്റ്റി ആന്റ് എയര്‍സൈഡ് ഓപ്പറേഷന്‍സ്
2 . എന്‍ജിനീയര്‍- ഹോള്‍ഡ് ബാഗേജ് സ്‌ക്രീനിങ് സിസ്റ്റം (എച്ച്ബിഎസ്എസ്)
3 . മെക്കാനിക്കല്‍ ടെക്‌നീഷ്യന്‍
4 . ടെര്‍മിനല്‍ സ്റ്റാന്‍ഡാര്‍ഡ് സൂപ്പര്‍വൈസര്‍
5. ബാഗേജ് ഹാന്‍ഡ്‌ലിങ് ഷിഫ്റ്റ് സൂപ്പര്‍വൈസര്‍
6. ലീഡ് ഓഡിറ്റ് ഓഫീസര്‍ (സെക്യൂരിറ്റി)
7. സെക്യൂരിറ്റി ഏജന്റ് - സിസിടിവി ആന്റ് ആക്‌സസ് കണ്‍ട്രോള്‍
8. ലീഡ് സിസ്റ്റം അനലിസ്റ്റ്- എച്ച്ബിഎസ്എസ് ആന്റ് ബിഎച്ച് എസ്
9. ബാഗേജ് ഹാന്‍ഡ്‌ലിങ് ഷെഡ്യൂളിങ് ഓപ്പറേറ്റര്‍
10. സീനിയര്‍ ഹോള്‍ഡ്- ബാഗേജ് സ്‌ക്രീനിങ് ഓഫീസര്‍
11. സെക്യൂരിറ്റി ഓപ്പറേഷന്‍സ് ഓഫീസര്‍
12. പ്രൊജക്ട് എന്‍ജിനീയര്‍
13. ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍
14. ഫെസിലിറ്റീസ് എന്‍ജിനീയര്‍
15. മാനേജര്‍ ഡിഐഎ ഫെസിലിറ്റീസ് മാനേജ്‌മെന്റ്
16. എച്ച് വി എസി എന്‍ജിനീയര്‍
17. എച്ച് വി എസി ടെക്‌നീഷ്യന്‍
18. ടെക്‌നിക്കല്‍ ഓഫീസര്‍- മെക്കാനിക്കല്‍
19. ടെക്‌നിക്കല്‍ ഓഫീസര്‍- ഇലക്ട്രിക്കല്‍
20. പെയിന്റര്‍
21. സിവില്‍ ടെക്‌നിക്കല്‍ ഓഫീസര്‍
22. ടെര്‍മിനല്‍ സ്റ്റാന്‍ഡേര്‍ഡ് ഓഫീസര്‍
23. ടെക്‌നിക്കല്‍ ഓഫീസര്‍ - കണ്‍ട്രോള്‍സ്
24. ടെക്‌നിക്കല്‍ ഓഫീസര്‍- എയര്‍ഫീല്‍ഡ് സിവില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍
25. ഫിനാന്‍സ് ഓഫീസര്‍
26. മെക്കാനിക്കല്‍ എന്‍ജിനീയര്‍
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജോലികള്‍ക്ക് അപേക്ഷിക്കുന്നതിന് ലിങ്ക് ഇതാണ്
https://www.facebook.com/Malayalivartha



























