സർക്കാർ ജോലി വേണോ? കേരള പിഎസ് സിയിൽ 41 തസ്തികകളിൽ അവസരം..സെപ്റ്റംബർ 8 നു മുൻപ് അപേക്ഷിക്കൂ

ഒരു സർക്കാർ ജോലിയാണോ നിങ്ങളുടെ സ്വപ്നം?എങ്കിൽ ഇതാ കേരളം ഗവണ്മെന്റ് സർവീസിൽ അംഗമാകാനുള്ള അവസരം .. കേരള പി എസ് സി ഇപ്പോൾ 41 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
വിവിധ വകുപ്പുകളിൽ ഒഴിവുള്ള 41 തസ്തികകളിലേക്ക് പി.എസ്.സി വഴി നടത്തുന്ന നിയമനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 8 ആണ് ,. വിശദമായ വിവരങ്ങൾക്ക് കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in സന്ദർശിക്കുക.
നിലവിലുള്ള വ്യവസ്ഥ പ്രകാരം പ്രതീക്ഷിത ഒഴിവിനേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഇരട്ടി വരെ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് പി.എസ്.സി. ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും നിയമനം ലഭിക്കില്ല
റാങ്ക് ലിസ്റ്റുകളുടെ കാലാവധിയ്ക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളും പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്തുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. ഒഴിവുകള്‍ യഥാസമയം കൃത്യതയോടെ ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് എല്ലാം നിയമനാധികാരികള്‍ക്കും സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .
ഇതിനായി ശുപാര്‍ശ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ദിനേശന്‍ കമ്മീഷനെയും നിയമിച്ചിട്ടുണ്ട്. ഒഴിവിന് ആനുപാതികമായി സംവരണ തത്വങ്ങള്‍ പാലിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്
ഇപ്പോൾ പി എസ് സി അപേക്ഷ ക്ഷണിച്ചിരിക്കുന്ന തസ്തികകൾ ഇവയാണ്
ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം) ആയുര്‍വേദ തെറാപ്പിസ്റ്റ് ഭാരതീയ ചികിത്സാ വകുപ്പ് ,
എല്‍.ഡി. ടൈപ്പിസ്റ്റ്/ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് . ഈ തസ്തിക വിമുക്തഭടര്‍ക്ക് മാത്രംആയി സംവരണം ചെയ്യപ്പെട്ടതാണ് . എന്‍ സി സി / സൈനിക ക്ഷേമം നിയമനം
മൃഗസംരക്ഷണവകുപ്പിൽ ഇലക്ട്രീഷ്യൻ ഒഴിവുകളേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം , ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് വിനോദസഞ്ചാരവകുപ്പ് ആണ് , ലൈന്‍മാൻ തസ്തികയിലേക്ക് പൊതുമരാമത്ത് വകുപ്പും , ബൈന്‍ഡര്‍ ഗ്രേഡ് II വിലേയ്ക്ക് വിവിധ വകുപ്പുകളിലും ഒഴിവുകൾ ഉണ്ട് , സെക്യുരിറ്റി ഗാർഡ് തസ്തികയിൽ ഒഴിവുകൾ ആരോഗ്യ വകുപ്പാണ് ശുപാർശ ചെയ്തിരിക്കുന്നത് . ലൈന്‍മാന്‍ ഗ്രേഡ് I ഒഴിവുകൾ ഉള്ളത് റവന്യൂ വകുപ്പിലാണ്
ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
ഇന്‍സ്‌പെക്ടര്‍ ഓഫ് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഗ്രേഡ് III-ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് , ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് I കേരള തുറമുഖ വകുപ്പ് , ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് II/ഓവര്‍സിയര്‍ ഗ്രേഡ് II (ഇലക്്ട്രിക്കല്‍)ഹാര്‍ബര്‍ ആന്‍ഡ് എന്‍ജിനിയറിങ് വകുപ്പ് , ഫിഷറീസ് അസിസ്റ്റന്റ്ഫിഷറീസ് വകുപ്പ് ,പോലീസ് കോണ്‍സ്റ്റബില്‍ (ടെലികമ്യുണിക്കേഷന്‍) പോലീസ് ,
ബോട്ട് ലാസ്‌കര്‍ സംസ്ഥാന ജലഗതാഗത വകുപ്പ് ,ടെക്‌നീഷ്യന്‍ ഗ്രേഡ് കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡ്.അസിസ്റ്റന്റ് ഗ്രേഡ് II കേരള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (മാനുഫാക്ചറിങ് ആന്‍ഡ് മാര്‍ക്കറ്റിംഗ്) തസ്തികയിൽ ഒഴിവുകളുടെ എണ്ണം- 36. തസ്തികയുടെ മൂന്ന് ഒഴിവുകള്‍ ഭിന്നശേഷിയുള്ളവര്‍ക്കായി അതായത് ചലനവൈകല്യമുള്ളവര്‍ /സെറിബ്രല്‍ പാള്‍സി ബാധിച്ചവര്‍, ശ്രവണവൈകല്യമുള്ളവര്‍, കാഴ്ചക്കുറവുള്ളവര്‍ എന്നിവർക്കായി സംവരണം ചെയ്തിരിക്കുന്നു.
ഹൈസ്‌കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്) ജില്ലാടിസ്ഥാനത്തില്‍ ഒഴിവുകളുടെ എണ്ണം ഇങ്ങനെയാണ് : തിരുവനന്തപുരം: രണ്ട്, കൊല്ലം: രണ്ട്, മലപ്പുറം: അഞ്ച്, വയനാട്: ഒന്ന്, കാസര്‍കോട്: രണ്ട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ ഒഴിവ് കണക്കാക്കപ്പെട്ടിട്ടില്ല.
ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം) ജില്ലാടിസ്ഥാനത്തില്‍ ഒഴിവുകളുടെ എണ്ണം: തിരുവനന്തപുരം: ഒന്‍പത്, എറണാകുളം: ഒന്ന്, പാലക്കാട്: നാല്, കോട്ടയം: ഒന്ന്, കണ്ണൂര്‍: ആറ്,
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിൽ ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല.
കൂടുതൽ വിവരങ്ങൾക്ക്: http://keralapsc.gov.in സന്ദർശിക്കുക
https://www.facebook.com/Malayalivartha



























