വെസ്റ്റേൺ റെയിൽവേയിലെ സ്പോർട്സ് ക്വാട്ടാ നിയമനം: അപേക്ഷിക്കാനുള്ള സമയം നാളെ അവസാനിക്കും, ഇതുവരെ അപേക്ഷിക്കാത്തവർ ഉടൻ തന്നെ ഓൺലൈനായി ചെയ്യൂ

വെസ്റ്റേൺ റെയിൽവേയിലെ സ്പോർട്സ് ക്വാട്ട നിയമനത്തിനായി അപേക്ഷിക്കാനുള്ള സമയം നാളെ അവസാനിക്കും. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർ ഉടൻ ഓൺലൈനായി അപേക്ഷിക്കുക. ഗ്രൂപ്പ് സി തസ്തികയിലെ 21 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഗെയിം സ്കിൽ, ഫിസിക്ക്ൽ ഫിറ്റ്നസ് തുടങ്ങിയവ പരിഗണിച്ചായിരിക്കും തെരഞ്ഞെടുപ്പ്. യോഗ്യത നേടുന്നവരെ രണ്ടാം ഘട്ടത്തിലേക്ക് ക്ഷണിക്കും. സ്പോർട്സിൽ ലഭിച്ചിട്ടുള്ള അംഗീകാരങ്ങൾ വിദ്യാഭ്യാസ യോഗ്യത എന്നിവ രണ്ടാം ഘട്ടത്തിൽ പരിഗണിക്കും.
അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായം 18 വയസും ഉയർന്ന പ്രായം 25 വയസുമാണ്. ഒരു വിഭാഗത്തിനും ഉയർന്ന പ്രായപരിധിയിൻമേൽ ഇളവ് ലഭിക്കില്ല. ഓൺലൈനായി അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം ഫീസടയ്ക്കാം.
ജനറൽ വിഭാഗത്തിന് 500 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷകർ യോഗ്യരാണെന്ന് തെളിഞ്ഞാൽ 400 രൂപ റീഫണ്ട് ചെയ്ത് നൽകും. സംവരണ വിഭാഗക്കാർക്ക് 250 രൂപ അടച്ചാൽ മതിയാകും. ഇതും റീഫണ്ട് ചെയ്തു നൽകും.
https://www.facebook.com/Malayalivartha



























