സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി എളുപ്പത്തിൽ ജോലി കണ്ടെത്താനുള്ള 5 വഴികൾ ഇതാ...

ഇപ്പോഴത്തെ സാഹചര്യത്തിൽ ജോലി കണ്ടെത്തുക എന്നത് വളരെ പ്രയാസമേറിയ ഒരു കാര്യമാണ്. എന്നാൽ ലഭ്യമായ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ജോലി കണ്ടെത്താൻ ശ്രമിച്ചാൽ കാര്യങ്ങൾ എളുപ്പമാകും.
നിങ്ങൾ അർഹിക്കുന്ന ജോലി ലഭിക്കാൻ സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളെയും മൊബൈൽ ആപ്ലിക്കേഷനുകളെയും ആശ്രയിക്കുക എന്നതാണ് മികച്ച വഴി. ഇത് എങ്ങനെയെല്ലാം എന്ന് പരിശോധിക്കാം...
ഇന്ന് ജോലി കണ്ടെത്താൻ സഹായിക്കുന്ന നിരവധി വെബ്സൈറ്റുകളും മൊബൈൽ ആപ്ലിക്കേഷനുകളുമുണ്ട്. ശമ്പള വിവരങ്ങൾ അറിയുന്നതും ഓൺലൈൻ അഭിമുഖവും അടക്കം എല്ലാം ഓൺലൈനായി നടക്കും. ടൈംസ് ജോബ് (https://www.timesjobs.com/), ഗ്ലാസ്ഡോർ, ഫേസ്ബുക്ക് ജോബ്സ്, ലിങ്ക്ഡ്ഇൻ ജോബ് സെർച്ച്, സിപ് റിക്രൂട്ടർ തുടങ്ങിയവയെ നിങ്ങൾക്ക് ആശ്രയിക്കാവുന്നതാണ്.
സോഷ്യൽ മീഡിയയിലൂടെ നിങ്ങളെക്കുറിച്ചുള്ള ലളിതമായ വിവരങ്ങൾ തൊഴിലുടമകൾക്ക് നൽകാൻ സാധിക്കും. തൊഴിലുടമകൾക്ക് ഫേസ്ബുക്ക്, ട്വിറ്റർ, ഗൂഗിൾ, മറ്റ് പ്ലാറ്റ്ഫോമുകൾ എന്നിവയിലും തിരയാൻ കഴിയും. നിങ്ങളുടെ പ്രൊഫൈൽ വൃത്തിയും കാലികവും ആയി സൂക്ഷിക്കാൻ ശ്രമിക്കുക. നിങ്ങൾ ചെയ്തിട്ടുള്ള പ്രോജക്ടുകളെക്കുറിച്ച് പരാമർശിച്ചാലും പ്രശ്നമില്ല. ഈ പ്രൊഫൈലുകൾ നിങ്ങളുടെ ബ്രാൻഡിംഗ് ഷോകേസ് ആകും എന്ന കാര്യത്തിൽ സംശയം വേണ്ട.
എപ്പോഴും സ്വയം അപ്ഡേറ്റ് ആയി ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പുത്തൻ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്താം. സ്വയം നവീകരിക്കാൻ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുക. ഉദാഹരണത്തിന് ഗൂഗിൾ പ്ലേ, ആമസോൺ എക്കോ, സിരി തുടങ്ങിയവയെ പ്രയോജനപ്പെടുത്താം.
ഒരു വീഡിയോ അഭിമുഖത്തിന് എപ്പോഴും സ്വയം തയ്യാറായി നിൽക്കുക. ഇന്നത്തെ തൊഴിലുടമകൾ സ്കൈപ്പ്, സൂം, ഗൂഗിൾ മീറ്റ് തുടങ്ങിയ ആപ്പുകളിലൂടെ വീഡിയോ അഭിമുഖം നടത്തുന്നു. അതിനാൽ ഇവയെക്കുറിച്ച് അറിഞ്ഞിരിക്കുകയും അവ നേരത്തെ തന്നെ ഡൗൺലോഡ് ചെയ്ത് വയ്ക്കുകയും ചെയ്യുക.
നിങ്ങളുടെ റെസ്യൂമെ ഒരു സ്മാർട്ട്ഫോണിൽ സൂക്ഷിക്കുക. നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ഇത് ഉപയോഗിക്കാൻ എളുപ്പമാവും. മൊബൈലിൽ പി.ഡി.എഫ് ഫോർമാറ്റിൽ സേവ് ചെയ്തിടുന്നതായിരിക്കും നല്ലത്. തൊഴിലുടമയ്ക്ക് ഒരു ബയോഡാറ്റ അയയ്‌ക്കുന്നതിന് മുമ്പ് രണ്ടുതവണ പരിശോധിക്കുക. മാധ്യമ രംഗത്തെ ജോലിയാണ് തേടുന്നതെങ്കിൽ നിങ്ങൾ ചെയ്തിട്ടുള്ള വീഡിയോകൾ ഫോണിൽ സൂക്ഷിക്കാം. അതല്ലെങ്കിൽ യൂട്യൂബ് ലിങ്ക് സൂക്ഷിക്കുക.
https://www.facebook.com/Malayalivartha



























