ആദ്യ വർഷ എം.ബി.ബി.എസ് പരീക്ഷ എഴുതിയ പകുതിയിൽ കൂടുതൽ പേരും നിരാശയിൽ; പരാജയത്തിന് കാരണം ഓൺലൈൻ പഠനമെന്ന് ആക്ഷേപവും....

കൊറോണ ആയതിൽ പിന്നെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്‌ളാസുകളാണ് നടത്തുന്നത്. സാങ്കേതിക വിദ്യാഭ്യാസം നേടുന്നവര്‍ വന്‍ തിരിച്ചടികളാണ് ഓണ്‍ലൈന്‍ സംവിധാനത്തിലുള്ള പഠനം കാരണം നേരിട്ടു കൊണ്ടിരിക്കുന്നത്. ബീഹാര്‍ മെഡിക്കല്‍ കോളേജുകളിലെ 2019 ബാച്ച് എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ഒന്നാം വര്‍ഷ പരീക്ഷാ ഫലങ്ങള്‍ പുറത്തു വന്നതോട് ഈ പരാതി സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
ബിഹാര്‍ മെഡിക്കല്‍ കോളേജിലെ ഈ വര്‍ഷത്തെ പരീക്ഷാ ഫലങ്ങള്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും നിരാശയിൽ ആക്കിയിരിക്കുകയാണ്. കാരണം, റെക്കോഡ് പരാജയമാണ് ഇത്തവണ സംഭവിച്ചിരിക്കുന്നത്. ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ 40 ശതമാനം പേരും ഓഗസ്റ്റ് 30ന് പുറത്തു വന്ന പരീക്ഷാ ഫലമനുസരിച്ച് പരാജയപ്പെട്ടിരിക്കുകയാണ്.
ബീഹാറിലെ ഒന്‍പത് മെഡിക്കല്‍ കോളേജുകളില്‍ നിന്നായി 1,172 മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് ഇത്തവണത്തെ ഓഫ്‌ലൈൻ പരീക്ഷയ്ക്ക് ഒരുങ്ങിയത് . മാര്‍ച്ചില്‍ നടന്ന പരീക്ഷയില്‍ 447 പേരാണ് പരാജയപ്പെട്ടിരിക്കുന്നത്. മുന്‍പെങ്ങും സംഭവിക്കാത്ത വിധത്തിലുള്ള ഈ പരാജിതരുടെ എണ്ണം കണക്കിലെടുത്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) വിദ്യാര്‍ത്ഥി വിഭാഗം പരീക്ഷ പേപ്പറുകള്‍ പുനര്‍മൂല്യനിര്‍ണ്ണയത്തിന് വിധേയമാക്കണം എന്ന ആവശ്യമുന്നയിച്ചാണ് രംഗത്ത് എത്തിയത്.
കോവിഡ് 19 മഹാമാരിയുടെ തിക്തഫലമാണ് ഇതെന്ന്, ഉയര്‍ന്ന പരാജയ നിരക്കിനെ പ്രതിരോധിച്ചു കൊണ്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) വിദ്യാര്‍ത്ഥി വിഭാഗം ചൂണ്ടിക്കാണിക്കുന്നു. പരീക്ഷ എഴുതുന്ന സമയത്തും വിദ്യാര്‍ത്ഥികള്‍ പ്രശ്നങ്ങള്‍ നേരിട്ടതായി വിദ്യാര്‍ത്ഥി വിഭാഗത്തിനെ ഉദ്ധരിച്ചു കൊണ്ട് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് 19 മഹാമാരിയുടെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് നല്‍കിയത്. അതേസമയം, പരീക്ഷകള്‍ ഓഫ്ലൈന്‍ സംവിധാനത്തിലാണ് നടത്തിയത്.
ആകെ പരാജിതരായ വിദ്യാര്‍ത്ഥികളില്‍ 104 പേര്‍ മധുബനി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ്. ബേട്ടിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 56 വിദ്യാര്‍ത്ഥികളും തോറ്റവരുടെ പട്ടികയിലുള്ളതായി ബീഹാര്‍ ഗവര്‍ണറും മെഡിക്കല്‍ സര്‍വ്വകലാശാലാ ചാന്‍സിലറുമായ ഫാഗു ചൗഹാന് എഴുതിയ കത്തില്‍ പറയുന്നു.
ബീഹാറില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ആകെ ഒന്‍പത് മെഡിക്കല്‍ കോളേജുകളാണ് ഉള്ളത്. ആര്യഭട്ടാ വൈജ്ഞാനിക സര്‍വ്വകലാശാലയാണ് ഒന്‍പത് മെഡിക്കല്‍ കോളേജുകളിലേക്കുമുള്ള പരീക്ഷ നടത്തുന്നത്. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിക്കവേ, ആര്യഭട്ടാ വൈജ്ഞാനിക സര്‍വ്വകലാശാലയുടെ പരീക്ഷാ കണ്ട്രോളറായ രാജീവ് രഞ്ജന്‍ പറഞ്ഞത്, പരാജിതരായ വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെ കൂടുതലാണന്നും, ഇത്രയും ഉയര്‍ന്ന സംഖ്യയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പുനര്‍ മൂല്യനിര്‍ണ്ണയം നടത്തുന്നതിന് സര്‍വ്വകലാശാലയ്ക്ക് വ്യവസ്ഥകള്‍ ഇല്ല എന്നുമാണ്.
എന്തായാലും, സെപ്റ്റംബര്‍ 27 ന് തുടങ്ങാനിരിക്കുന്ന രണ്ടാമത്തെ സപ്ലിമെന്ററി പരീക്ഷ എഴുതാന്‍ സര്‍വകലാശാല ഈ വിദ്യാര്‍ത്ഥികളെ അനുവദിച്ചതായി പരീക്ഷാ കണ്ട്രോളറായ രാജീവ് രഞ്ജന്‍ അറിയിച്ചു. 'അവര്‍ ഈ പരീക്ഷയ്ക്കുള്ള ഫോമുകള്‍ പൂരിപ്പിക്കുകയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019 ബാച്ച് എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ, മുന്‍പ് മൂന്നു തവണ മാറ്റി വെച്ചതിന് ശേഷമാണ് ഈ വര്‍ഷം മാര്‍ച്ചില്‍ നടത്തിയത്.
https://www.facebook.com/Malayalivartha



























