മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സ് കോളേജിൽ അധ്യാപകനിയമനം; അഭിമുഖം നാളെ, യോഗ്യതകൾ ഇങ്ങനെ...

എറണാകുളം തൃപ്പൂണിത്തുറ ആർ.എൽ.വി.കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ 2021-22 അധ്യയന വർഷത്തേക്ക് മദ്ദളം വിഭാഗത്തിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. അഭിമുഖത്തിലൂടെയായിരിക്കും നിയമനം. ഇതിനായി സെപ്റ്റംബർ ഏഴിന് രാവിലെ 11ന് അഭിമുഖം നടത്തും.
എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിൽ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുളള നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 0484-2779757 എന്ന നമ്പറിൽ ബന്ധപ്പെടുക. www.rlvcollege.com എന്ന വെബ്സൈറ്റിൽ വിശദ വിവരങ്ങളറിയാം.
ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
https://www.facebook.com/Malayalivartha



























