വിദേശത്ത് മികച്ച ജോലി ഇപ്പോൾ തന്നെ സ്വന്തമാക്കാം... കുവൈത്തിൽ ഒട്ടേറെ ഒഴിവുകൾ

കുവൈറ്റിലെ ഫർവാനിയയിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം. കുവൈറ്റ് നഗരത്തിൽ നിന്നും 15.5 കിലോമീറ്റർ ദൂരത്തിൽ തെക്ക് ദിശയിലായിട്ടാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. കുവൈറ്റ് എയർവെയ്സ്, ജസീറ എയർവെയ്സ് എന്നീ വിമാനകമ്പനികളുടെ പ്രധാന ഹബ്ബാണിത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള വികസനത്തിലൂടെ നിരവധി തൊഴിൽ അവസരങ്ങള്‍ സൃഷ്ടിക്കാൻ സാധിച്ചിരിക്കുകയാണ്.ഏകദേശം 15,000 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാൻ സാധിച്ചതായി കുവൈത്ത് പൊതുമരാമത്തു വകുപ്പ് മന്ത്രി റാണ അല്‍ ഫാറീസ് പറഞ്ഞു.
വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ട് നിര്‍മ്മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്നും ഇതോടെ രാജ്യത്തെ വ്യോമയാന മേഖലക്ക് വലിയ നേട്ടം കൈവരിക്കാനായതായും മന്ത്രി പറഞ്ഞു. വിമാന സര്‍വീസുകള്‍ക്ക് ടെര്‍മിനല്‍ രണ്ട് വലിയ നിലയില്‍ മികച്ച സേവനങ്ങള്‍ക്ക് സാധ്യമാകും. പരിസ്ഥിതി ഘടകങ്ങളും അന്താരാഷ്ട്ര നിലവാരത്തിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം. അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്പോര്‍ട് അസോസിയേഷന്‍ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് വിമാനത്താവള വികസന പദ്ധതി തയ്യാറാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
വിദേശത്ത് തൊഴിൽ നേടാനായി ആഗ്രഹിക്കുന്നവർക്ക് കുവൈത്ത് പ്രതീക്ഷയുടെ വാതിലാണ് തുറന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇനി വരേണ്ടതായുണ്ട്....അവസരങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ ഒന്നും തന്നെ കുവൈറ്റ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.വിമാനത്താവള വികസനം പൂർണ്ണമായും പൂർത്തിയാകുന്നതൊടെ തൊഴില്‍ അവസരങ്ങള്‍ ഇനിയും കൂടാനും സാധ്യതയുണ്ടാകും. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല. എന്നാൽ പ്രതീക്ഷ കൈവിടാതെ അവസരങ്ങൾ സംബന്ധിച്ച കൂടുതൽ വിവാങ്ങൾക്കായി കാത്തിരിക്കാം..
5,000ത്തോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള ആധുനിക സൗകര്യങ്ങള്‍ അടങ്ങുന്ന വിമാനത്താവളത്തിലൂടെ പ്രതിവര്‍ഷം 25 മില്യണ്‍ യാത്രക്കാര്‍ക്ക് യാത്രാ സൗകര്യമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.1927-1928 കാലഘട്ടത്തിലാണ് വിമാനത്താവളം സ്ഥാപിതമായത്. കെൻസോ ടാംഗെയുടെ രൂപകൽപ്പനയിൽ 1979 ൽ തുറന്ന വിമാനത്താവളം, അൽ ഹാനി കൺസ്ട്രക്ഷനും നെതർലാൻഡിലെ ബാലസ്റ്റ് നെഡാമുമായി ചേർന്നുള്ള സംയുക്ത സംരംഭമായാണ് നിർമ്മിച്ചത്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നിലവിൽ പ്രതിവർഷം ഒമ്പത് ദശലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയും.
അതേസമയം സുരക്ഷാക്രമീകരണങ്ങളുടെ കാര്യത്തിൽ കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് അമേരിക്കൻ വിദഗ്ധ സംഘത്തിന്റെ അംഗീകാരം ലഭിച്ചിരിന്നു. കുവൈത്ത് എയർവേയ്സ് ന്യൂയോർക്കിലേക്ക് നേരിട്ടുള്ള വിമാന സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായി വിമാനത്താവളത്തിലെ സുരക്ഷ വിലയിരുത്താൻ എത്തിയ യു.എസ്സിൽ നിന്നുള്ള സംഘമാണ് എയർപോർട്ട് സുരക്ഷിതമെന്ന് വിലയിരുത്തിയത്.
സുരക്ഷാ വീഴ്ചക്ക് പഴുതുകളില്ലാത്ത സംവിധാനമാണ് കുവൈത്ത് വിമാനത്താവളത്തിലേതെന്ന് സംഘം റിപ്പോർട്ട് നൽകിയതായി സിവിൽ വ്യോമയാന വകുപ്പ് മേധാവി യൂസുഫ് അൽ ഫൗസാൻ പറഞ്ഞു. വിമാനത്താവളത്തിലെ എല്ലാ സെക്ടറുകളിലും വകുപ്പുകളിലും ഒഴിവുള്ള തസ്തികകൾ നികത്താൻ മന്ത്രിസഭക്ക് മുന്നിൽ നിർദേശം വെച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha



























