ഖത്തറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവസരങ്ങൾ, അടിസ്ഥാന ശമ്പളം 70,000 മുതല്‍ 89,000 വരെ

നിങ്ങളുടെ വിദേശ ജോലിയെന്ന സ്വപ്നം സഫലമാകട്ടെ.....ഖത്തറിലേക്ക് നിരവധി തൊഴിലവസരങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിര്‍ള പബ്ലിക് സ്‌കൂളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. നോര്‍ക റൂട്സ് വഴി നിയമനം നടക്കുക
അധ്യാപക-അനധ്യാപക തസ്തികകളിലേക്ക് പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.
ഒഴിവുകളും യോഗ്യതകളും ഇപ്രകാരമാണ്.....
ആർട്ട് റ്റീച്ചർ....ബാച്ചിലർ ഓഫ് ഫൈൻ ആർട്ട്സ്
കൗൺസിലർ.....ബി.എ.../ബി.എസ്.സി സൈക്കോളജി
കരാട്ടേ ടീച്ചർ.......b.ped ടീക്ക് വോൺഡോ/ കരാട്ടേ ബ്ലാക്ക് ബെൽറ്റ്
മ്യൂസിക്ക് ടീച്ചർ....ബാച്ചിലർ ഓഫ് പെർഫോമിങ് ആർട്ട്സ്
ഇംഗ്ലീഷ് ടീച്ചർ......എം..എ ഇംഗ്ലീഷ്,b.ed
സീനിയർ കൗൺസിലർ ......എം.എസ്.സി സൈക്കോളജി
മതർ ടീച്ചർ.........ഏതെങ്കിലും വിഷയത്തിലെ ബാച്ചിലർ ഡിഗ്രി,b.ed
സ്പെഷ്യൽ എഡ്യൂക്കേറ്റർ.....ബി.എ. സൈക്കോളജി,ഡിപ്ലോമ ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ,b.ed
പുതിയ സി.വി, വിദ്യാഭ്യാസ യോഗ്യതയും, പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കേറ്റ് എന്നിവ വേണം,ഇത് പി.ഡിഎഫ്. രൂപത്തിലുള്ളത് മാത്രമേ സ്വീകരിക്കൂ. ഒഴിവുകളുള്ള തസ്തികകളിലേക്ക് പറഞ്ഞിട്ടുള്ള വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്..അല്ലാത്ത പക്ഷം അപേക്ഷകൾ ഒരറിയിപ്പും കൂടാതെ തള്ളിക്കളയും. കൂടാതെ ആകർഷശകമായ ശമ്പളമാണ് ഓഫർ ചെയ്യുന്നത് .70,000 മുതല്‍ 89,000 വരെ രൂപയാണ് അടിസ്ഥാന ശമ്പളം.
അപേക്ഷിക്കുവാൻ താൽപ്പര്യമുള്ളവരും കൂടുതൽ വിശദവിവരം അറിയാൻ ആഗ്രഹിക്കുന്നവരും www(dot)norkaroots(dot)org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 സെപ്തംബര്‍ 13 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
https://www.facebook.com/Malayalivartha



























