സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അവസരം: ഡിസംബര്‍ 14 വരെ അപേക്ഷിക്കാം

സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. 1785 ഒഴിവുകളിലേക്ക് റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്ലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഡിസംബര്‍ 14 വരെ അപേക്ഷിക്കാം. ഖരഗ്പുര്‍, റാഞ്ചി, സാന്ത്രഗാച്ചി, ചക്രദാര്‍പുര്‍, ബോണ്ടമുണ്ട, ജര്‍സുഗുഡ തുടങ്ങിയ സ്ഥലങ്ങളിലെ വര്‍ക്ക്‌ഷോപ്പുകളിലും ലോക്കോ ഷെഡുകളിലും മറ്റ് സ്ഥാപനങ്ങളിലും വിവിധ ട്രേഡുകളില്‍ അവസരമുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പ്ലസ്ടു സമ്ബ്രദായത്തിന്റെ ഭാഗമായി 10ാം ക്ലാസ് / മെട്രിക്കുലേഷന്‍ 50 ശതമാനം മാര്‍ക്കോടെ ജയിച്ചവരായിരിക്കണം. ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ പാസായിരിക്കണം. 01.01.2022ന് 15 വയസ് പൂര്‍ത്തിയാകുകയും 24 വയസ് കഴിയാനും പാടില്ല.
എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് പത്തു വര്‍ഷത്തെയും ഇളവ് അനുവദിക്കും. വിമുക്തഭടന്മാര്‍ക്കും നിയമാനുസൃതമായി പ്രായത്തില്‍ ഇളവ് അനുവദിക്കും.
https://www.facebook.com/Malayalivartha


























