ട്രിപ്പിൾ വീൻ പദ്ധതി പ്രകാരം പതിനായിരത്തോളം നഴ്സുമാർക്ക് സര്‍ക്കാര്‍ തലത്തില്‍ ജർമനിയിൽ അവസരം ..പ്രതിമാസം രണ്ടുലക്ഷം ശമ്പളവും നിരവധി ആനുകൂല്യങ്ങളും ...ആദ്യമായാണ് ഇന്ത്യയില്‍ നിന്ന് ജര്‍മനിയിലേക്ക് സര്‍ക്കാര്‍ തലത്തില്‍ റിക്രൂട്ട്മെന്‍റിന് അവസരമൊരുങ്ങുന്നത്

മലയാളി നഴ്‌സുമാര്‍ക്ക് ജര്‍മനിയിൽ വൻ ഡിമാൻഡ് .. കോവിഡാനന്തര സാഹചര്യത്തില്‍ പതിനായിരത്തോളം നഴ്സുമാർക്ക് അവസരം ഉണ്ടെന്നാണ് റിപ്പോർട്ട് . ആദ്യമായാണ് ഇന്ത്യയില്‍ നിന്ന് ജര്‍മനിയിലേക്ക് സര്‍ക്കാര്‍ തലത്തില്‍ റിക്രൂട്ട്മെന്‍റിന് അവസരമൊരുങ്ങുന്നത്.
യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്‍റ് തുടങ്ങാനുള്ള ശ്രമത്തിന്‍റെ ആദ്യപടിയാണിത്. മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ച് നോര്‍ക്ക റൂട്സ് സിഇഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരിയും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്‍റ് ഏജന്‍സിക്കുവേണ്ടി കോണ്‍സിലര്‍ ജനറല്‍ അച്ചിം ബുര്‍ക്കാര്‍ട്ടും ധാരണാപത്രത്തില്‍ ഒപ്പുവച്ചിട്ടുണ്ട്
സംസ്ഥാനത്ത് വർഷംതോറും 8500 പേർ നഴ്‌സിങ് പഠിച്ച് ഇറങ്ങുന്നുണ്ട്. ജർമൻഭാഷാ വൈദഗ്‌ധ്യവും ഗവൺമെന്റ് അംഗീകരിച്ച നഴ്‌സിങ് ബിരുദവുമുണ്ടെങ്കിൽ ജോലി നേടാനാകും.
. നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുമായി (ബി. എ) ഒപ്പു വച്ച 'ട്രിപ്പിള്‍ വിന്‍' പദ്ധതിയുടെ ആദ്യഘട്ട റിക്രൂട്ടുമെന്റിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജര്‍മന്‍ ഭാഷയില്‍ ബി1 ലവല്‍ യോഗ്യതയും നഴ്‌സിങ്ങില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് ഫാസ്റ്റ് ട്രാക്ക് റിക്രൂട്ടുമെന്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. 2022ഓടെ ആദ്യ ബാച്ച് നഴ്സുമാരെ ജര്‍മനിയിലെത്തിക്കാനാകുമെന്നാണ് നോര്‍ക്ക അധികൃതരുടെ പ്രതീക്ഷ.
ജർമനിയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന നഴ്‌സിങ് വിദ്യാർഥികളെ ഇവിടെത്തന്നെ അഭിമുഖം നടത്തി നോർക്ക തിരഞ്ഞെടുക്കും. ഇവർക്ക് ജർമൻഭാഷയിൽ പരിശീലനം നൽകും. ഈ സമയത്തുതന്നെ അവരുടെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, ലീഗലൈസേഷൻ തുടങ്ങിയവ ആരംഭിക്കും. ജർമൻ ഭാഷയിൽ ബി2, ബി1 ലെവൽ പാസാകുമ്പോൾ 250 യൂറോ വീതം കാഷ് അവാർഡ് നൽകും
ജര്‍മനിയില്‍ രജിസ്റ്റേര്‍ഡ് നഴ്‌സ് ആയി ജോലി ചെയ്യണമെങ്കില്‍ ജര്‍മന്‍ ഭാഷയില്‍ ബി2 ലവല്‍ യോഗ്യത വേണം. ലൈസന്‍സിങ് പരീക്ഷയും പാസ്സാകണം. നോര്‍ക്ക വഴി റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് ബി1 ലെവല്‍ യോഗ്യത നേടി ജര്‍മനിയില്‍ എത്തിയതിനു ശേഷം ബി2 ലെവല്‍ യോഗ്യത നേടിയാല്‍ മതി.
ജർമനിയിലെത്തി ഒരുവർഷത്തിനുള്ളിൽ ഈ പരീക്ഷകൾ പാസായി ലൈസൻസ് നേടേണ്ടതാണ്. പാസാകാത്തപക്ഷം ശരിയായ കാരണം ബോധിപ്പിച്ചാൽ മൂന്നുവർഷംവരെ സമയം ലഭിക്കും. പാസാകുന്നതുവരെയുള്ള കാലയളവിൽ കെയർഹോമുകളിൽ ജോലിചെയ്യാം. ഈ സമയത്ത് ജർമൻസ്വദേശികൾക്ക് തുല്യമായ ശമ്പളം നൽകും.
ബി1 യോഗ്യത നേടിയ നഴ്‌സുമാര്‍ക്ക് ബി2 ലവല്‍ യോഗ്യത നേടുന്നതിനും ലൈസന്‍സിങ് പരീക്ഷ പാസ്സാകുന്നതിനും ട്രിപ്പിള്‍ വിന്‍ പദ്ധതി പ്രകാരം സൗജന്യ പരിശീലനം ലഭിക്കും.
ഇക്കാലയളവില്‍ ആശുപത്രികളിലോ കെയര്‍ ഹോമുകളിലോ കെയര്‍ഗിവറായി ജോലി ചെയ്യാന്‍ അവസരം ലഭിക്കും. പ്രതിമാസം കുറഞ്ഞത് 2300 യൂറോ ശമ്പളം ലഭിക്കാം.
നിശ്ചിത യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള നഴ്‌സുമാര്‍ക്ക് ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്മെന്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സ്. ജര്‍മനിയിലെ തൊഴില്‍ ദാതാവ് നേരിട്ടോ ഓണ്‍ലൈനായോ ഇന്റര്‍വ്യു നടത്തിയായിരിക്കും യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പ് പൂര്‍ണമായും ജര്‍മന്‍ തൊഴില്‍ദാതാവിന്റെ തീരൂമാനത്തിന് വിധേയമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2021 ഡിസംബര്‍ 24. അപേക്ഷകള്‍ അയക്കേണ്ട ഇ-മെയില്‍ വിലാസം: rcrtment.norka@kerala.gov.in
കൂടുതൽ വിശദാശംങ്ങള്‍ www.norkaroots.org ൽ ലഭ്യമാണ് . കൂടാതെ ടോള്‍ഫ്രീനമ്പര്‍ ആയ – 1800 452 3939 വഴിയും വിവരങ്ങൾ ലഭിക്കും
ബി1 ലെവല്‍ പാസ്സായാല്‍ ഉടന്‍ വിസ നടപടികള്‍ ആരംഭിച്ച് കാലതാമസമില്ലാതെ ജര്‍മനിയിലെത്താം.. ബി1 ലവല്‍ മുതല്‍ ജര്‍മന്‍ ഭാഷ പരിശീലീപ്പിച്ചു കൊണ്ടുള്ള രണ്ടാം ഘട്ട റിക്രൂട്ട്മെന്റിന് വൈകാതെ അപേക്ഷ ക്ഷണിക്കും.
https://www.facebook.com/Malayalivartha