Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ കേസിൽ ക്രൈം നിലനിൽക്കില്ല, രാഹുലിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം: അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്‌ കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്ന് മജിസ്‌ട്രേറ്റ്; മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു...


ഐടി ജീവനക്കാരി ഷര്‍മിള മരിച്ച സംഭവം..ക്രൂരമായ കൊലപാതകമാണെന്ന് പൊലീസ്..ലൈംഗിക പീഡനശ്രമം എതിര്‍ത്തതിനെ തുടര്‍ന്ന് അയല്‍വാസിയായ കര്‍ണാല്‍ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്..


പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ മതിയായ രേഖകളില്ലാതെ 21 കുട്ടികളെ കണ്ടെത്തി...സംഘത്തിൽ 10 മുതൽ 16 വയസ്സ് വരെയുള്ള ആൺകുട്ടികളാണുള്ളത്...


പശ്ചിമേഷ്യ ആളിക്കത്തുന്നു.., ഇതിനകം 500 ലധികം പേർ കൊല്ലപ്പെടുകയും സംഘർഷങ്ങൾ രൂക്ഷമാവുകയും ചെയ്തു..രാജ്യത്തെ ആക്രമിച്ചാൽ യുഎസ് സൈനികരെയും ഇസ്രായേലിനെയും ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ..


ഇടയ്ക്കിടെയുള്ള കൂവപ്പള്ളിയിലെ വീട്ടിലെ യാത്ര ഷേര്‍ളിയെ കാണാൻ: ജോബിന്‍റെ കൈയ്യിൽ നിന്ന് പലതവണയായി പണം വാങ്ങിയതിനെ ചൊല്ലിയും, മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആക്ഷേപം ഉന്നയിച്ചും വാക്കേറ്റം; കഴുത്തറുത്ത് ഷേർളിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയതെന്ന് പോലീസ്: കുട്ടിക്കാനത്തുണ്ടായ അപകടത്തിൽ ഭർത്താവും കുട്ടിയും മരിച്ചെന്ന് അയൽവാസികളോട് പങ്കവച്ചത് ഷേർളി...

അഗ്നിപഥ്; റിക്രൂട്ട്മെൻ്റ് പ്രഖ്യാപിച്ച് പ്രതിരോധ സേനകൾ! ആദ്യ ബാച്ചിൻ്റെ പരിശീലനം ഡിസംബർ 30 ന് ആരംഭിക്കും .. അഗ്നിപഥിൽ വനിതകൾക്കും അവസരം...ഉടൻ അപേക്ഷിക്കു...

13 AUGUST 2022 04:21 PM IST
മലയാളി വാര്‍ത്ത

അഗ്നിപഥ് റിക്രൂട്ട്മെൻ്റ് റാലിയിലൂടെ മിലിട്ടറി പോലീസിൽ ചേരാൻ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബംഗളുരു റിക്രൂട്ടിംഗ് മേഖലാ ആസ്ഥനത്തിൻ്റെ നേതൃത്വത്തിൽ 2022 നവംബർ 1 മുതൽ 3 വരെ ബംഗളുരു മനേക്ഷ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിക്രൂട്ട്മെൻ്റ് റാലിയിൽ കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ വനിതകൾക്ക് പങ്കെടുക്കാം. അഗ്നിവീർ ജനറൽ ഡ്യൂട്ടി (സ്ത്രീകൾ) എന്ന തസ്തികയിലേക്കാണ് തിരഞ്ഞെടുക്കപ്പടുന്നത്.

വയസ്സ്, വിദ്യാഭ്യാസ യോഗ്യത, മറ്റ് വിശദ വിവരങ്ങൾ എന്നിവ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. താല്പര്യമുള്ള വനിതകൾക്ക് ഈ വെബ്സൈറ്റിലൂടെ ഓഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 7 വരെ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാം. വിജയകരമായി റജിസ്ട്രേഷൻ പൂർത്തിയാക്കുന്ന പരീക്ഷാർഥികൾക്ക് 2022 ഒക്ടോബർ 12 മുതൽ 31 വരെയുള്ള കാലയളവിൽ അഡ്മിറ്റ് കാർഡ് അയ്ക്കുന്നതാണ്

രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അഗ്നിപഥ് സ്കീമിൻ്റെ റിക്രൂട്ട്മെൻ്റ് തീയതികൾ. കര, നാവിക, വ്യോമ സേനകളുടെ സംയുക്ത വാർത്താസമ്മേളനത്തിൽ ആണ് പ്രഖ്യാപിച്ചത്. ആദ്യ ബാച്ചിൻ്റെ പരിശീലനം ഡിസംബർ 30 ന് ആരംഭിക്കും . വനിതാ അഗ്നിവീറുകളെ നേവിയാണ് റിക്രൂട്ട് ചെയ്യുന്നത് . വനിതകളെ സെയിലർ ആയാണ് നിയമിക്കുക. ഈ വർഷം നവംബർ 21 ന് ഐഎൻഎസ് ചിൽക്കയിൽ നേവൽ അഗ്നിവീറുകളുടെ ട്രെയിനിങ് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

 

ഡിസംബർ ആദ്യവാരവും അടുത്തവർഷം ഫെബ്രുവരി 23 നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം. ആർമിയുടെ റിക്രൂട്ട്മെൻ്റ് വിജ്ഞാപനവും ഇറങ്ങിയിട്ടുണ്ട് . റിക്രൂട്ട്മെൻ്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കും. ഒക്ടോബർ 1 മുതൽ 20 വരെ കോഴിക്കോട്ടും നവംബർ 15 മുതൽ 30 വരെ കൊല്ലത്തുമാണ് കേരളത്തിലെ കരസേനാ അഗ്നിവീർ റിക്രൂട്മെന്റ് റാലി.

ആദ്യ ബാച്ചിൽ 25000 അഗ്നിവീറുകൾ ഉണ്ടാകുമെന്ന് അനിൽ പുരി അറിയിച്ചു. ഇന്ത്യൻ ആർമിയുടെ അടിസ്ഥാനം തന്നെ അച്ചടക്കമാണ്. തീവെപ്പിനും നശീകരണത്തിനും സ്ഥാനമില്ല. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പോലും ലഭിക്കില്ലെന്ന് അനിൽ പുരി പറഞ്ഞു.

വ്യത്യസ്ത തരത്തിലുള്ള സൈനികരെ ആവശ്യമുണ്ട്. സൈനിക ജോലി വൈകാരികമാണ്, പണം നൽകി അത് അളക്കാനാവില്ല. സൈനികർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അഗ്നിവീറുകൾക്കും ലഭിക്കും. ഇതിൽ വിവേചനം ഉണ്ടാകില്ല. ആർമി, നേവി, എയർ ഫോഴ്സ് സേനകളിൽ ജവാനായി പ്രവേശനം ഇനി അഗ്നിപഥ് പദ്ധതി വഴി മാത്രമായിരിക്കും.

സർവീസിലിരിക്കെ വീരമൃത്യു വരിച്ചാൽ ഒരു കോടി രൂപ അഗ്നിവീറിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കും. അടുത്ത അഞ്ചുവർഷത്തിനു ശേഷം അഗ്നിവീറുകളുടെ വേതനം 50,000-60,000 രൂപയിലേക്ക് ഉയർത്തും . ഭാവിയിൽ ഒന്നേകാൽ ലക്ഷം രൂപ വരെ വേതനം ഉയരുമെന്നും അദ്ദേഹം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിധ്വനി വോളിബോള്‍ ടൂര്‍ണമെന്‍റ്: രജിസ്ട്രേഷന്‍ ആരംഭിച്ചു: ടൂര്‍ണമെന്‍റ് ഫെബ്രുവരി 10 മുതല്‍ 13 വരെ  (35 minutes ago)

ഇന്ത്യൻ മൈലോമ കോൺഗ്രസ് സമാപിച്ചു...  (39 minutes ago)

ക്രാനിയോമാക്സില്ലോഫേഷ്യൽ ട്രോമ കെയറിലെ വിടവുകൾ നികത്തി ആസ്റ്റർ മെഡ്‌സിറ്റി 'ട്രോമാക്സ്-2026'  (42 minutes ago)

എച്ച്.ഐ.വി.ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്; സൂക്ഷിച്ചില്ലെങ്കില്‍ അത്യന്തം അപകടകരം: ചെറുപ്പക്കാര്‍ ചതിക്കുഴിയില്‍പ്പെട്ട് രോഗികളാകുന്ന സാഹചര്യം ഉണ്ടാകരുത്: ദേശീയ യുവജന ദിനം സംസ്  (45 minutes ago)

വിമാന യാത്രയുടെ സന്തോഷം മന്ത്രിയുമായി പങ്കുവച്ച് കുട്ടികള്‍: കുട്ടികളെ നിയമസഭയില്‍ സ്വീകരിച്ച് മന്ത്രി വീണാ ജോര്‍ജ്  (48 minutes ago)

കോൺഗ്രസിൽ സ്ഥാനാർത്ഥിത്വത്തിന് പ്രായപരിധിയില്ല: ചെറിയാൻ ഫിലിപ്പ്  (58 minutes ago)

ഈ കേസിൽ ക്രൈം നിലനിൽക്കില്ല, രാഹുലിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം: അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്‌ കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്ന് മജിസ്‌ട്രേറ്റ്; മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജ  (1 hour ago)

പ്രകമ്പനം സിനിമയിലെ തള്ള വൈബ് സോംഗ് എത്തി!!!!  (1 hour ago)

പ്രധാനമന്ത്രി പുതിയ വിലാസത്തിലേക്ക്  (1 hour ago)

127 ദിവസം നീണ്ടു തിന്ന ചിത്രീകരണം; വൻ താരനിര; ആട്- 3 ഫുൾ പായ്ക്കപ്പ്!!  (1 hour ago)

CRIME 18 കാരനായ പ്രതി അറസ്റ്റിൽ  (2 hours ago)

RAILWAY STATION രേഖകളില്ലാത്ത 21 കുട്ടികളെ കണ്ടെത്തി  (2 hours ago)

ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ പൊതുയിടത്തില്‍ ധരിക്കാന്‍ നല്ലതല്ല: ഐശ്വര്യ ലക്ഷ്മിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ  (2 hours ago)

ഈ ക്രിമിനല്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കോഴി രക്ഷപ്പെട്ടു പോകും: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ മുന്‍ ഡി.ജി.പി സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു  (2 hours ago)

എച്ച്.ഐ.വി.ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്; സൂക്ഷിച്ചില്ലെങ്കില്‍ അത്യന്തം അപകടകരം: ചെറുപ്പക്കാര്‍ ചതിക്കുഴിയില്‍പ്പെട്ട് രോഗികളാകുന്ന സാഹചര്യം ഉണ്ടാകരുത്  (2 hours ago)

Malayali Vartha Recommends