മുൻസിപ്പൽ കോമൺ സെർവീസിലെ ലൈബ്രേറിയൻ ഗ്രേഡ്- 4 പരീക്ഷ മാറ്റി...
ഒക്ടോബർ 28-ന് നടത്താനിരുന്ന മുൻസിപ്പൽ കോമൺ സെർവീസിലെ ലൈബ്രേറിയൻ ഗ്രേഡ്- 4 പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട അറിയിക്കുന്നതാണ്.
ഈ തസ്തികയിൽ ഭിന്നശേഷിക്കാർക്ക് ഇപ്പോൾ 4% സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തിരുത്തൽ വിജ്ഞാപനം പ്രസിദ്ധീകരിച്ച് അർഹരായവർക്ക് അപേക്ഷിക്കാൻ അവസരം നൽകിയ ശേഷമേ പുതിയ പരീക്ഷ തീയതി പ്രഖ്യാപിക്കു. നേരിട്ടുള്ള നിയമനത്തിന് 3349 പേരും തസ്തിക മാറ്റം വഴി നിയമനത്തിന് 2 കാറ്റഗറികളായി 5 പേരുമാണ് അപേക്ഷ നൽകിയത്.
കേരള പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ സിവിൽ സർവീസ് ജോലികൾക്ക് അപേക്ഷകരുടെ യോഗ്യതയ്ക്കും സംവരണ നിയമങ്ങൾക്കും അനുസൃതമായി അപേക്ഷകരെ തിരഞ്ഞെടുക്കുന്നതിനായി ഇന്ത്യൻ ഭരണഘടന സൃഷ്ടിച്ച ഒരു സ്ഥാപനമാണ്.
സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് പട്ടത്താണ് കെപിഎസ്‌സിയുടെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഇതിന് മൂന്ന് റീജിയണൽ ഓഫീസുകളും പതിനാല് ജില്ലാ ഓഫീസുകളും ഉണ്ട്.
എന്താണ് പി എസ് സി?
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഇന്ത്യൻ ഭരണഘടന സൃഷ്ടിച്ച ഒരു സ്ഥാപനമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 320 (3) പ്രകാരം പരാമർശിച്ചിരിക്കുന്ന സിവിൽ സർവീസുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കമ്മീഷൻ സർക്കാരിനെ ഉപദേശിക്കുകയും അതേപോലെ നിയമന അധികാരികളുടെ ആവശ്യപ്രകാരം വിവിധ തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും എഴുത്തുപരീക്ഷ നടത്തുകയും ചെയുന്നു. കൂടാതെ അവ പ്രായോഗികമാക്കുകയും ചെയ്യുന്നു. പരീക്ഷകൾ, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ഇന്റർവ്യൂ, ഉദ്യോഗാർത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയും, കൂടാതെ ഉദ്യോഗാർത്ഥികളെ അവരുടെ യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമനത്തിനായി നിർദ്ദേശിക്കുകയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ സംവരണ നിയമങ്ങൾ വഴി ആളുകളെ നിയമിക്കുകയും ചെയുന്നു.
https://www.facebook.com/Malayalivartha