കേന്ദ്ര സര്‍ക്കാര്‍ കമ്പനിയില്‍ ജോലി നേടാനിതാ ഒരു സുവർണ്ണാവസരം...ആകർഷകമായ ശമ്പളം...ഉടൻ അപേക്ഷിക്കു ... അവസാന തീയതി ഒക്ടോബര് 23...
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) ഇപ്പോള്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് എഞ്ചിനീയർ & ട്രെയിനി എഞ്ചിനീയർ എന്നി തസ്തികകളിലായിട്ടാണ് ഒഴിവുകൾ. മൊത്തം 100 ഒഴിവുകളാണുള്ളത്. താൽക്കാലിക നിയമനമാണ്. ഇതിലേക്ക് 2022 സെപ്റ്റംബര്‍ 7 മുതല്‍ 2022 ഒക്ടോബര്‍ 23 വരെ തപാല്‍ വഴി അപേക്ഷിക്കാം.
ട്രെയിനി എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത സിഎസ്ഇ/ ഐഎസ്/ ഐടിയിൽ ബി.ഇ./ ബി.ടെക് എന്നിവയാണ്. ഇതിലേക്ക് 40 ഒഴിവുകളാണുള്ളത്. പ്രതിമാസ ശമ്പളം ആദ്യവർഷം 30,000 രൂപയും രണ്ടാംവർഷം 35,000 രൂപയുമാണ്.പ്രായപരിധി 28 വയസ്സാണ്.
പ്രോജക്റ്റ് എൻജിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഇലക്ട്രോണിക്സ്/ ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ/ കമ്മ്യൂണിക്കേഷൻ/ മെക്കാനിക്കൽ/ കമ്പ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്/ ഇൻഫർമേഷൻ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി/ ഇലക്ട്രിക്കൽ എന്നിവയിൽ ബി.ഇ./ ബി.ടെക്/ ബി.എസ്സി (എൻജി. 4 വർഷം) എന്നിവയാണ്. സോഫ്റ്റ്‌വെയറിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം ഉണ്ടായിരിക്കണം. ഇതിലേക്ക് 60 ഒഴിവുകളാണുള്ളത്. പ്രതിമാസ ശമ്പളം ആദ്യവർഷം 40,000 രൂപയും രണ്ടാംവർഷം 45,000 രൂപയുമാണ്.പ്രായപരിധി 32 വയസ്സാണ്.
ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് വിഭാഗത്തിൽപ്പെട്ടവരും ട്രെയിനി എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുമായ ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസ് 150 + 18% ജിഎസ്ടി. ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് വിഭാഗത്തിൽപ്പെട്ടവരും പ്രോജക്ട് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുമായ ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസ് 400 + 18% ജിഎസ്ടി. കൂടുതൽ വിവരങ്ങൾ അറിയാൻ https://www.bel-india.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha