മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം ഉണ്ടോ? എങ്കിൽ ജോലി നേടാൻ ഉടൻ അപേക്ഷിക്കു...സീ റസ്‌ക്യൂ സ്‌ക്വാഡിൽ ഒഴിവുകൾ...

ജില്ലയിലെ ഫിഷിങ് ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് രൂപീകരിക്കുന്ന സീ റസ്‌ക്യൂ സ്‌ക്വാഡിലേക്ക് അപേക്ഷ ക്ഷണിച്ചു. 9 മാസത്തെ കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം നടത്തുന്നത്.നിരക്കില്‍ 4 ഹാര്‍ബറുകളില്‍ ആയി 20 ഒഴിവുകളാണ് ഉളളത്.
ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 14 ന് രാവിലെ 10 മണിക്ക് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂയില്‍ പങ്കെടുക്കേണ്ടതാണ്. ഫോണ്‍: 0495 2383780.
ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം ഉണ്ടായിരിക്കണം. ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ നിന്നും ട്രെയിനിങ് പൂര്‍ത്തിയായിരിക്കണം. . കടലില്‍ നീന്താന്‍ ക്ഷമതയുള്ളവരായിരിക്കണം. പ്രായപരിധി 20 മുതൽ 45 വയസ്സുവരെയാണ്. പ്രതിമാസം 18,000 രൂപയാണ് ശമ്പളം.
സീ റസ്‌ക്യൂ സ്‌ക്വാഡ് ലൈഫ് ഗാര്‍ഡായി ജോലി ചെയ്തിട്ടുളള പ്രവൃത്തി പരിചയം. 2018 ലെ പ്രളയാ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍, അതത് ജില്ലയിലെ താമസക്കാര്‍, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത, അത്യാധുനിക കടല്‍ രക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുളള പ്രാവീണ്യം എന്നിവയുള്ളവർക്ക് മുൻഗണന.
https://www.facebook.com/Malayalivartha