പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന്‍വാടികളുടെ മേല്‍നോട്ട ചുമതലകള്‍ക്കായി കോ ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...
കോഴിക്കോട് ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന്‍വാടികളുടെ മേല്‍നോട്ട ചുമതലകള്‍ക്കായി കോ ഓര്‍ഡിനേറ്റര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 1 വര്‍ഷമാണ് നിയമന കാലാവധി.
അപേക്ഷകര്‍ അതാത് ബ്ലോക്ക്/മുന്‍സിപ്പാലിറ്റി പരിധിയിലുള്ളവരായിരിക്കണം. ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത പട്ടികജാതിയില്‍പ്പെട്ട പ്ലസ് ടു പാസായ കമ്പ്യൂട്ടര്‍ പരിജ്ഞാനമുളളവരായിരിക്കണം. പ്രായപരിധി 21 നും 45 നും ഇടയിലായിരിക്കണം.
പട്ടികജാതി വികസന വകുപ്പിലോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ പ്രവര്‍ത്തന പരിചയമുളളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. താല്‍പര്യമുള്ളവര്‍ അപേക്ഷ സെപ്തംബര്‍ 20ന് വൈകുന്നേരം 5 മണിക്ക് മുന്‍പ് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.ഫോണ്‍ 0495 2370379.
https://www.facebook.com/Malayalivartha