അഗ്നിവീർ റിക്രൂട്ട്മെന്റ്; വ്യോമസേനയിൽ 3000 വനിതകളെ നിയമിക്കുന്നു...വ്യോമസേനയിൽ അഗ്നിവീർ നിയമനം ഉണ്ടാകുമെന്ന് ആദ്യമായാണ് പ്രഖ്യാപനം നടത്തിയത്..

വ്യോമസേനയിൽ പുതുതായി 3000 വനിതകളെ നിയമിക്കുന്നു. അഗ്നിവീർ വായു എന്ന പേരിലുള്ള റിക്രൂട്ടിട്മെന്റിന്റെ ഭാഗമായി ഈ വര്ഷം തന്നെ വനിതകളെ നിയമിക്കും. ചണ്ഡീഗഡിൽ നടന്ന വ്യോമസേനാദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന എയർ ചീഫ് മാർഷൽ വി ആർ ചൗധരിയാണ് പ്രഖ്യാപനം നടത്തിയത്.
വ്യോമസേനയിൽ അഗ്നിവീർ നിയമനമുണ്ടാകുമെന്ന് ആദ്യമായാണ് പ്രഖ്യാപനം. കൂടുതൽ വനിതകളെ നിയമിക്കാനാണ് വ്യോമസേനാ ലക്ഷ്യമിടുന്നത്. വ്യോമസേനയിൽ ആയുധ പദ്ധതിക്കായി പുതിയ ബ്രാഞ്ച് തുടങ്ങാനും പദ്ധതിയുണ്ട്. സേനാ അംഗങ്ങൾക്കായി പുതിയ യൂണിഫോമും തയാറാക്കും.
പ്രായപരിധി 17 മുതൽ 23 വയസ്സുവരെയാണ്. സർക്കാർ ചട്ടങ്ങൾ പ്രകാരം പ്രായപരിധിയിൽ ഇളവ്. 45 ശതമാനം മാർക്കോടെയും ഓരോ വിഷയത്തിലും 33 ശതമാനം മാർക്കോടെയും പത്താം ക്ലാസ്/മെട്രിക് പാസായിരിക്കണം. എഫ് ഗ്രേഡിംഗ് സിസ്റ്റം പിന്തുടരുന്ന ബോർഡുകൾക്ക് വ്യക്തിഗത വിഷയങ്ങളിൽ കുറഞ്ഞത് ഡി ഗ്രേഡ് (33% - 40%) അല്ലെങ്കിൽ 33% ഉൾക്കൊള്ളുന്ന ഗ്രേഡിന് തത്തുല്യവും C2 ഗ്രേഡിൽ മൊത്തത്തിൽ 45% ന് തുല്യവും.
കൂടുതൽ വിവരങ്ങൾ അറിയാൻ www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha