എംപ്ലോയബിലിറ്റി സെൻററില്‍ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു...ഉടൻ അപേക്ഷിക്കു...

എറണാകുളം ജില്ലയിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഹെല്‍പ്പര്‍(കാര്‍പെൻറര്‍) തസ്തികയിലേക്ക് ആണ് ഒഴിവുകൾ. മൊത്തം അഞ്ച് ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 22 ന് മുമ്പായി ബന്ധപ്പെട്ട എംപ്ലോയിമെൻറ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.
ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി, എൻ.ടി.സി കാര്‍പെൻറര്‍, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായപരിധി- 18 വയസ്സു മുതല്‍ 41 വയസ്സ് വരെയാണ്. നിയമാനുസൃതമായ വയസ്സിളവ് അനുവദനീയം. സ്ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കേണ്ടതില്ല.
എംപ്ലോയബിലിറ്റി സെൻററില്‍ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു...ഉടൻ അപേക്ഷിക്കു...
എറണാംകുളം ജില്ലാ എംപ്ലോയിമെൻറ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻററില്‍ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ, (സെയില്‍സ് ആൻഡ് മാര്‍ക്കറ്റിങ്ങ്), ബി.ടെക്ക്(ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ)ബി.ടെക്ക്/ഏം.ബി.എ(ഫുഡ് ടെക്നോളജി), ഡിപ്ലോമ, ഐ.ടി.ഐ. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 14 ന് മുമ്പായി emp.centreekm@gmail.com എന്ന ഈ-മെയിൽ വഴി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ അറിയാൻ 0484 2427494 എന്ന ഫോൺ നമ്പറുമായി ബന്ധപ്പെടുക.
തൊഴിലുടമകൾക്കും തൊഴിലന്വേഷകർക്കും ഇടയിൽ ഒരു ഇന്റർഫേസ് നൽകുകയെന്നതാണ് എംപ്ലോയ്‌മെന്റ് സർവീസസ് ഡിപ്പാർട്ട്‌മെന്റിന്റെ പ്രാഥമിക ലക്ഷ്യം. കുറഞ്ഞ സമയത്തിനുള്ളിൽ വിവിധ ജോലികൾക്കായി ആവശ്യമായ യോഗ്യത, പരിചയം, വൈദഗ്ദ്ധ്യം എന്നിവയുള്ള ഉദ്യോഗാർത്ഥികളെ ഇത് സ്പോൺസർ ചെയ്യുന്നു.
വിജ്ഞാപനം ചെയ്യപ്പെട്ട ഒഴിവുകൾക്കെതിരെ യോഗ്യരായ ഉദ്യോഗാർത്ഥികളുടെ രജിസ്ട്രേഷൻ, പുതുക്കൽ, തിരഞ്ഞെടുക്കൽ, ഉപദേശം എന്നിവയിലൂടെ അതിന്റെ ലക്ഷ്യം കൈവരിക്കാൻ വകുപ്പ് ശ്രമിക്കുന്നു. ടാർഗെറ്റുചെയ്‌ത ഗുണഭോക്താക്കളുടെ പ്രത്യേക ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്ന ഡിപ്പാർട്ട്‌മെന്റ് എന്റിറ്റികളുടെ ഒരു ശൃംഖലയിലൂടെ വകുപ്പ് അതിന്റെ സേവനം നൽകുന്നു.
തൊഴിൽ വിപണിയിലെ മാറ്റത്തിനനുസരിച്ച് പണമടച്ചുള്ള തൊഴിലിന് പുറമേ സ്വയം തൊഴിൽ പദ്ധതികൾക്ക് ഇപ്പോൾ ഊന്നൽ നൽകുന്നു. മാറുന്ന കാലത്തിനനുസരിച്ച് പുതിയ പദ്ധതികളും ആലോചിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മാൻപവർ ഡാറ്റാബേസ് മാനേജർമാരിൽ ഒന്നാണ് തൊഴിൽ വകുപ്പ്.
https://www.facebook.com/Malayalivartha