പരീക്ഷ ഇല്ലാതെ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അവസരങ്ങൾ ഒരുക്കി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്...ഉടൻ അപേക്ഷിക്കു...

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), കൊച്ചി റിഫൈനറി ഇപ്പോള്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ടെക്നീഷ്യൻ അപ്രന്റീസ് തസ്തികയിലാണ് ഒഴിവുകൾ. വിവിധ ഡിപ്ലോമ ഉള്ളവര്‍ക്കായി മൊത്തം 57 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15 വരെ.
ടെക്നീഷ്യൻ അപ്രന്റീസ് തസ്തികയിൽ അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഒരു അംഗീകൃത ഇന്ത്യൻ യൂണിവേഴ്സിറ്റി / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 60% മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ [ മുഴുവൻ സമയ കോഴ്സ് ] ( SC / ST / PwBD ഉദ്യോഗാർത്ഥികൾക്ക് 50 % മാർക്കിൽ ഇളവ്, സംവരണ തസ്തികകൾക്ക് മാത്രം ഇളവ് ബാധകം ) . പ്രായപരിധി 18 മുതൽ 27 വയസ്സുവരെയാണ്. പ്രതിമാസം 18,000 രൂപയാണ് ശമ്പളം.
കെമിക്കൽ എഞ്ചിനീയറിംഗ് , ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് , മെക്കാനിക്കൽ എഞ്ചിനീയറിംഗ് , ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ്/ അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ്/ ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ എഞ്ചിനീയറിംഗ്/ ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് എന്നിവയിലാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾ അറിയാൻ https://www.bharatpetroleum.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha