കേരള ഡിസൈൻ ഇൻസ്റ്റിറ്റിയൂട്ടിൽ ജോലി നേടാൻ അവസരം...അവസാന തീയതിക്ക് മുന്നേ അപേക്ഷിക്കു...

കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലന്സിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് ഡിസൈനിൽ വിവിധ തസ്തികകളിലായിട്ട് അഞ്ച് ഒഴിവുകൾ. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഇതിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര് 20 വരെയാണ്.
അസ്സോസിയേറ്റ് ഫാക്കൽട്ടി : ഐ.ടി. ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ ഡിസൈൻ , അസ്സോസിയേറ്റ് ഫാക്കൽറ്റി: ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ , അസിസ്റ്റന്റ് ഫാക്കൽറ്റി, : ഐ.ടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ ഡിസൈൻ, അസിസ്റ്റന്റ് ഫാക്കൽറ്റി : ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ, മെയിൽ വാർഡൻ എന്നി തസ്തികകളിലാണ് ഒഴിവുകൾ.
www.kcmd.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.ബയോഡാറ്റ, ഒപ്പ്, ഫോട്ടോ എന്നിവ അപേക്ഷയ്‌ക്കൊപ്പം അപ്‌ലോഡ് ചെയ്യണം.
https://www.facebook.com/Malayalivartha