ട്യൂബർ ക്രോപ്സ് റിസേർച്ചിൽ ഇന്റേൺഷിപ്പിന് അവസരം...ഉടൻ അപേക്ഷിക്കു...

തിരുവനന്തപുരത്തെ സെൻട്രൽ ട്യൂബർ ക്രോപ്സ് റിസേർച് ഇൻസ്റ്റിറ്റിയൂട്ടിൽ (CTCRI) ഇന്റേൺഷിപ് അവസരം. സയൻസ് ആൻഡ് ടെക്‌നോളജി ഡിപ്പാർട്മെന്റ് നടത്തുന്ന സ്റ്റുഡന്റ് ഇന്റേൺഷിപ് പ്രോഗ്രാമിൽ രണ്ട ഒഴിവുകളുണ്ട്. ഒരു മാസമാണ് പരിശീലന കാലാവധി. ബിരുദ/ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് (ഫുഡ് സയൻസ് & ക്വാളിറ്റി കണ്ട്രോൾ/ ഫുഡ് സയൻസ് & ടെക്‌നോളജി / അഗ്രോ ഫുഡ് പ്രോസസ്സിംഗ്) എന്നി വിഷയങ്ങളുള്ളവർ അപേക്ഷിക്കാം.
മുൻപ് പഠിച്ച കോഴ്സിന് 60% മാർക്ക് നേടിയിരിക്കണം. പ്രതിമാസം സ്റ്റീഫൻഡ് ആയി 5000 രൂപ ലഭിക്കും. ഒക്ടോബര് 18-ന് ഐ.സി.എ.ആറിൽ വച്ച് നടത്തുന്ന എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. www.ctcri.org എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന മാതൃകയിൽ അപേക്ഷ തയാറാക്കി, പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ ഒപ്പ് സഹിതം ഇ-മെയിലായി അപേക്ഷിക്കണം. ഇ-മയിൽ pradeepika.chintha@icar.gov.in. കൂടുതൽ വിവരങ്ങൾ അറിയാൻ 9701801805 എന്ന നമ്പറുമായി ബന്ധപ്പെടുക.
https://www.facebook.com/Malayalivartha