പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു...

പോലീസ് വകുപ്പിൽ കോൺസ്റ്റബിൾ (കെ.എ.പി.ബറ്റാലിയൻ-II) (കാറ്റഗറി നമ്പർ: 530/ 2019 ) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 22.08.2022-ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ശാരീരിക അളവെടുപ്പും കായിക ക്ഷമത പരീക്ഷയും ഒക്ടോബര് 11 മുതൽ 28 വരെ നടത്തും. ( 16, 22, 23, 24 എന്നി തീയതികൾ ഒഴികെ).
ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ പ്രൊഫൈലിൽ നിന്ന് അഡ്മിഷൻ ടിക്കറ്റ് ഡൌൺലോഡ് ചെയ്ത് അസൽ തിരിച്ചറിയൽ കാർഡ് സഹിതം നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്തും നിശ്ചിത തീയതിയിലും നിശ്ചിത സമയത്തും ഹാജരാക്കേണ്ടതാണ്.
https://www.facebook.com/Malayalivartha