പ്ലസ് ടു കാർക്ക് ഇനി ഫോറൻസിക് ഫിനാൻസിൽ ഡിപ്ലോമ നേടാം...

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ഫോറൻസിക് ഫിനാൻസ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേകസിക്കേണ്ട അവസാന തീയതി ഒക്ടോബര് 31 വരെയാണ്.
ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു കോമേഴ്‌സ് അഥവാ അക്കൗണ്ടൻസി ഒരു വിഷയമായി പഠിച്ച ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 18 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധി ഇല്ല. അപേക്ഷ ഫോമും പ്രോസ്പെക്റ്റസും തിരുവനന്തപുരത്ത് നന്ദയാവണം പോലീസ് ക്യാമ്പിന് സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും.
വിലാസം : ഡയറക്റ്റർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദയാവണം, വികാസ് ഭവൻ പി.ഓ, തിരുവനന്തപുരം-33 .https://srccc.in/download എന്ന ലിങ്കിൽ നിന്ന് അപേക്ഷ ഫോം ഡൌൺലോഡ് ചെയ്ത് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ അറിയാൻ www.srccc.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha